Monday, 30 March 2015

ഏ(പീൽ 1 ന് കള്ളം പറഞ്ഞ് ചിരിപ്പിക്കാൻ ഒരുങ്ങുന്നവർ

��ഏ(പീൽ 1 ന് കള്ളം പറഞ്ഞ് ചിരിപ്പിക്കാൻ ഒരുങ്ങുന്നവർ ഓർക്കേണ്ട ഹദീസ് ↙

حَدَّثَنَا بُندارٌ أخبرنا يحيى بنُ سعيدٍ حَدَّثَنَا بهزُ بنُ حكيمٍ حَدَّثَني أبي عن جدِّي قال : سمعتُ النَّبيَّ صَلَّى اللَّهُ عَلِيه ِوسَلَّم يقول : ويلٌ للذي يحدِّثُ بالحديثِ ليُضحكَ بهِ القومَ فيكذِبُ ويلٌ لهُ ويلٌ لهُ .وفي البابِ عن أبي هُرَيرَةَ هذا حديثٌ حسنٌ .رواه الترمذي )2417( وأبو داود)4990(
��ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കള്ളവർത്തമാനം പറയുന്നവനാണ് നാശം..അവനാണ് നാശം...
(തുർമുദി 2417&അബൂദാവൂദ് 4990)
����������������
ഓർക്കുക.. അല്ലാഹുവിനെയും ഹബീബിനെയും മറികടക്കാതിരിക്കുക..��
����������������
നിങ്ങളെ ഓരോ ഷെയറും ഫൂളാക്കാൻ കാത്തിരിക്കുന്നവരെ ഹൃദയത്തിലേക്കാവട്ടെ

Tuesday, 24 March 2015

Saturday, 21 March 2015

കുടവയറും അമിത വണ്ണവും അതിനു ഒരു ലളിതമായ പരിഹാരം ഇതാ... പരീക്ഷിച്ചു നോക്കു ....വ

ആണ് കുടവയറും അമിത വണ്ണവും അതിനു ഒരു ലളിതമായ പരിഹാരം ഇതാ... പരീക്ഷിച്ചു നോക്കു ....
വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു ജലം. അതിനെകുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…???
എന്നാൽ ഇതാ അത്തരം ഒരു വെള്ളം. സാസ്സി (saassy water ) വാട്ടർ എന്നാണു ഇതിൻറെ പേര്.
വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, വെള്ളരി, ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന സാസ്സി വാട്ടറിലെ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.
Recipe #1
ഒരു ഭരണിയിലോ ജഗ്ഗിലോ 8 ഗ്ലാസ്‌ വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം വെള്ളരി മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും ചേർത്തു ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക. ഫ്രിഡ്ജിൽ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും. കുടിച്ച ആദ്യ 2 മണിക്കൂറിൽ തന്നെ അതിൻറെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്.
Recipe #2
ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം വെള്ളരി വട്ടത്തിൽ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തിൽ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനിയമാണ് ഇതു.
വെള്ളരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിൻറെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളാവാനോയിഡ് പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ഫങ്കസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു

ഹജ്ജ് 2015 തെരഞ്ഞെടുക്കപ്പെട്ട വരുടെ provisional cover number

ഹജ്ജ് 2015 തെരഞ്ഞെടുക്കപ്പെട്ട വരുടെ provisional cover number

Thursday, 19 March 2015

ആഹാര വസ്തുകളിലെ മായം ചില നുറുങ്ങു വിദ്യകൾ

ആഹാര വസ്തുകളിലെ മായം

കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ്
ഉൾപ്പെടുത്തിയിരിക്കുന്നത്.. ഈ അറിവുകൾ
മറ്റുള്ളവരിലേക്ക് പകർന്നു നല്കൂ...

വെളിച്ചെണ്ണ :
******************
ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ
നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും
ചേര്ക്കുന്നു.
പാർശ്വഫലങ്ങൾ:
താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ
പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ:
വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ
നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ
വെളിച്ചെണ്ണ പരിപൂർണമായും
കട്ടപിടിക്കും. നിലവാരമില്ലാത്തതും
മറ്റുപല എണ്ണകളും ചെർത്തി ട്ടുണ്ടെങ്കിൽ
എണ്ണ പൂർണമായും കട്ട പിടിക്കില്ല
തേയില പൊടി :
*************************
ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത്
ചേർക്കുന്നു. കൂടാതെ കാന്തപൊടിയും
ചേർക്കുന്നു.
പാർശ്വഫലങ്ങൾ :
ശ്വാസ കോശ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ:
ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു
അല്പം തേയില പൊടി വിതറുക, ചുവന്ന
കളർ കാണപെട്ടാൽ അതിൽ
മായം കലർന്നിട്ടുണ്ട്.
തേൻ :
********
പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്
ചെയ്യുന്നു
പാർശ്വഫലങ്ങൾ :
പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ
പരിശോധിക്കുന്നതിന് എങ്ങനെ:
തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക.
ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു.
പഞ്ചസാര അല്ലെങ്കിൽ മറ്റ്
ചേരുവകൾ ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും
കേൾക്കാം
മഞ്ഞൾ പൊടി :
*********************
മെന്റയിൽ യെല്ലോ എന്ന രാസവസ്തു
ചേർക്കുന്നു
പാർശ്വഫലങ്ങൾ :
തളര്വാതം പോലത്തെ ഗുരുതരമായ
പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ:
കുറച്ചു വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി
കലർത്തുക. ഇരുണ്ട മഞ്ഞ നിറമാണെങ്കിൽ
അതിൽ മെറ്റായിൽ യെല്ലോ കലർത്തി
യിടുണ്ട്.
പഞ്ചസാര:
***************
യുറിയ, ചോക്ക് പൌഡർ തുടങ്ങിയ മിക്സ്
ചെയ്യുന്നു
പാർശ്വഫലങ്ങൾ :
ചര്ദ്ദി, ഓക്കാനം, മനംമറിച്ചില്
പരിശോധിക്കുന്നതിന് എങ്ങനെ:
വെള്ളത്തിൽ കലർത്തി നോക്കുക , ചോക്ക്
പൌഡർ അടിയിൽ അടിയുകയും കുറച്ചു
നേരത്തിനു ശേഷം യുറിയ അമോണിയ യുടെ
ഗന്ധം ഉണ്ടാക്കുകയും ചെയ്യും.
മുളക് പൊടിയിലെ മായം
*********************************
മുളക് പൊടിയില് ഓറഞ്ച് 2, സുഡാന് റെഡ്
എന്നീ കൃത്രിമ നിറങ്ങളും ഇഷ്ടികപ്പൊടി,
അറക്കപ്പൊടി, ഉമി പൊടിച്ചത്
തുടങ്ങിയവയൊക്കെയുമാണ് വ്യാപകമായി
ചേര്ക്കു ന്നത്. നിലവാരം കുറഞ്ഞ
അസംസ്കൃത വസ്തുക്കളില് നിന്നുണ്ടാക്കുന്ന
മുളക് പൊടിക്ക് നല്ല ചുവന്ന നിറം
ലഭിക്കാന് ചേര്ക്കു ന്ന സുഡാന് 1, 2, 3, 4,
എന്നിവ എണ്ണയില് അലിയുന്നതാണ്. ഇത്
എളുപ്പം കണ്ടെത്താനാവില്ല.
ഭക്ഷ്യവസ്തുക്കളില് ചേര്ക്കാ ന്
അനുവാദമില്ലാത്ത ഇത് കരള്-
വൃക്കത്തകരാറുകളടക്കമുള്ള മാരകമായ
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
അല്പം മുളക് പൊടി വെള്ളത്തിലിട്ട്
നോക്കിയാല് ഇഷ്ടികപ്പൊടിയുണ
്ടെങ്കില് താഴെ അടിയും. മായം
ഒഴിവാക്കാന് മുളക് വാങ്ങി
പൊടിപ്പിച്ച് ഉപയോഗിക്കുക.
മഞ്ഞള്പ്പൊടി/മല്ലിപ്പൊടിയിലെ
മായം
*************************************************
മഞ്ഞളില് നിറവും തൂക്കവും കൂട്ടാനായി
ലെഡ്ക്രോമേറ്റും ചോളപ്പൊടിയുമൊക്
കെ ചേര്ക്കാ റുണ്ട്. മല്ലിപ്പൊടിയില്‍
അറക്കപ്പൊടിയും ചാണകപ്പൊടിയും
എസന്സ്ര നീക്കിയ മല്ലി പൊടിച്ചുമാണ്
ചേര്ക്കു ന്നത്. സാമ്പാര്പൊയടി,
മസാലപ്പൊടി തുടങ്ങിയവയില് തവിട്
പൊടിച്ചതും നിറം ചേര്ത്ത് സ്റ്റാര്ച്ചും
ചേര്ക്കു ന്നതായും കാണുന്നു.
മഞ്ഞളിലെയും മല്ലിപ്പൊടിയിലെയും
മായം വീട്ടില് കണ്ടെത്താന് പ്രയാസമാണ്.
മല്ലിയും മഞ്ഞളുമൊക്കെ വീട്ടില് വാങ്ങി
പൊടിച്ച് ഉപയോഗിക്കുകയാവും നല്ലത്.
മല്ലിപ്പൊടി അല്പം് വെള്ളത്തിലിട്ട്
നോക്കുക. ചാണകപ്പൊടി ചേര്ത്തി
ട്ടുണ്ടെങ്കില് അത് വെള്ളത്തില്
പൊങ്ങിക്കിടക്കും. ദുര്ഗലന്ധവുമുണ്ടാകും.
പാലിലെ മായം കണ്ടെത്താം
***************************************
തിളപ്പിക്കുമ്പോള് സാധാരണയില്
കവിഞ്ഞ നുരയും പതയും
വരികയാണെങ്കില് കാസ്റ്റിക് സോഡ
ചേര്ന്നി ട്ടുണ്ടെന്ന് സംശയിക്കാം.
മായം കലര്ന്ന* പാല് തിളപ്പിച്ചശേഷം
ചെറുതായി നാക്കിന് തുമ്പില് മുട്ടിച്ചാല്
നല്ല തരിപ്പുണ്ടാകും.
പാലിനു രൂക്ഷ ഗന്ധമുണ്ടോയെന്ന്
നോക്കണം. മായവും ആന്റിബയോട്ടിക്ക്
വസ്തുക്കളും ചേര്ത്താ ല് അങ്ങനെ
സംഭവിക്കും.
പാലിന് മഞ്ഞനിറമുണ്ടോയെന്ന്
ശ്രദ്ധിക്കുക. ചിലപ്പോള് ഇത്
പൊട്ടാസ്യം ഡൈക്രോമേറ്റ്
ചേര്ത്തടതുകൊണ്ടാവാം.
പാലില് രാസവസ്തുക്കള് ചേര്ന്നി
ട്ടുണ്ടെങ്കില് അതില് നിന്ന് നെയ്യോ,
തൈരോ ഉണ്ടാക്കാനാവില്ല.
അരിയിലെ മായം
***********************
വെളുത്ത അരി റെഡ്ഓക്സൈഡ് ചേര്ത്ത്
കുത്തരിയും മട്ടയുമാക്കുന്ന പ്രവണത
വ്യാപകമാണ്. മട്ടയ്ക്കും ചമ്പാവരിയ്ക്കുമ
ൊക്കെ നിറം കൂട്ടാനും കളറുകള് ചേര്ക്കാ
റുണ്ട്. ഭാരം വര്ധിപ്പിക്കാനായി
ചേര്ക്കു ന്ന പല വര്ണ്ണ്ക്കല്ലുകളും
മാര്ബി്ള് കഷണങ്ങളുമൊക്കെയാണ്
മറ്റൊന്ന്. അരിയില് ചേര്ക്കാ ന് ഒറ്റ
നോട്ടത്തില് കണ്ടെത്താനാവാത്ത കല്ലുകള്
നിര്മി്ച്ച് നല്കുണന്ന സംഘങ്ങള് പോലുമുണ്ട്.
പഴകിയതും കേടുവന്നതുമായ അരി ചേര്ക്കു
ന്നതും വ്യാപകമാണ്. അരി മണികളുടെ
തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്
രാസപദാര്ത്ഥാങ്ങളും ചേര്ക്കാ റുണ്ട്.
തവിടും തവിടെണ്ണയും മിക്സ് ചെയ്ത് കളര്
നല്കാേനായി അരിയില് ചേര്ക്കു
ന്നതായും കാണുന്നു.
അരി കഴുകുമ്പോള് നിറം ഇളകുന്നുണ്ടെങ്കില്
മായം ചേര്ത്തടതായി സംശയിക്കണം.
വഴുവഴുപ്പ് തവിടെണ്ണ ചേര്ത്തങതിന്റെ
സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി
മാത്രം ഉപയോഗിക്കുക. യഥാര്ത്ഥ മട്ടയരി
കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ
2-3 ലൈന് എങ്കിലും അവശേഷിക്കും.
അരിവാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള
ബ്രാന്ഡ്ല നോക്കി വാങ്ങുക.
ഇവരോട് പരാതി പറയാം
**********************************
ഭക്ഷ്യവസ്തുക്കളില് മായം ചേര്ന്നരതായി
കണ്ടെത്തുകയോ സംശയിക്കുകയോ
ചെയ്താല് ഫുഡ് സേഫ്റ്റി ഓഫീസര്ക്കാ്ണ്
പരാതി കൊടുക്കേണ്ടത്. എല്ലാ
താലൂക്കുകളിലും സേഫ്റ്റി
ഓഫീസര്മാകരുണ്ട്. അതല്ലെങ്കില് 14
ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ്
ഓഫീസര്മാപര്, കോഴിക്കോട്, എറണാകുളം,
തിരുവനന്തപുരം തുടങ്ങിയ മൂന്ന്
മേഖലകളിലുള്ള റീജ്യണല് വിജിലന്സ്ന
സ്ക്വാഡ് എന്നിവയിലേതിലെങ്കിലും
പരാതിപ്പെടാം. ഫോണ് വഴിയോ
രേഖാമൂലമോ പരാതിപ്പെടാം.
പരാതിയോടൊപ്പം ഭക്ഷ്യവസ്തുവിന്റെ
സാമ്പിള് വേണമെന്ന് നിര്ബ്ന്ധമില്ല.
ഉപഭോക്താവിന് നേരിട്ട് റീജ്യണല്
ലാബുകളില് കൊണ്ടുപോയി ഭക്ഷ്യവസ്തു
പരിശോധിക്കുകയും ചെയ്യാം.
ഫുഡ് സേഫ്റ്റി ജില്ലാ ഡെസിഗ്നേറ്റഡ്
ഓഫീസര്മാ ര്
കോഴിക്കോട്- ഡി ശിവകുമാര്: 9447891742
ഇടുക്കി- ഗംഗാഭായ് ജി: 9447790164
വയനാട്- ആര്.എസ്. സതീഷ് കുമാര്: 04935-
246970
ആലപ്പുഴ- ഡി. അഷ്റഫുദ്ദീന്: 9447668643
പാലക്കാട്-ജോസഫ് ഷാജി ജോര്ജ്സ:
9447211166
പത്തനംതിട്ട-എന്. രമേഷ് ബാബു: 9447956792
എറണാകുളം- കെ. അജിത് കുമാര്: 9447193041
തൃശൂര്- ബി. ജയചന്ദ്രന്: 9446053987
കൊല്ലം-എ.കെ. മിനി: 9447556744
മലപ്പുറം-കെ. സുഗുണന്: 9633486072
കണ്ണൂര്- വി.കെ. ശശീന്ദ്രന്: 9446166341
തിരുവനന്തപുരം-സി. ഉഷാറാണി:
9446332757
കോട്ടയം-ഡേവിഡ് ജോണ്: 9447598637
കാസര്കോ്ട്- എന്. ഹലീല് : 9446369563
മൊബൈല് വിജിലന്സ്ന സ്ക്വാഡുകള്
എറണാകുളം- എ. മുഹമ്മദ് റാഫി: 9447206921
കോഴിക്കോട്-കെ. അജിത്ത് കുമാര്:
9447193041
തിരുവനന്തപുരം-സുദര്ശ്നന് എസ്: 9447890575
സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്
തൈക്കാട് പി ഒ, തിരുവനന്തപുരം
ഫോണ്: 0471-2322833 / 2322844 . ഫാക്സ്:
0471-2322855

Sunday, 15 March 2015

ആബിദ് നീ ചെയ്തതിന് തിളക്കമേറെ

➲Islamic Media Mission:
ആബിദ് : ആദര്‍ശം പണയം വെക്കാത്ത പ്രവര്‍ത്തകന്‍
------------- ജീവിതത്തില്‍ ഇനിയുമൊരുപാട് ബാക്കി വെച്ച് ആബിദ് നമ്മോട് വിട പറഞ്ഞു. മുപ്പതാണ്ടേ ജീവിച്ചിരുന്നുവെങ്കിലും ഒരു നൂറ്റാണ്ടു കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട ഭാരിച്ച ചുമതലകള്‍ പൂര്‍ത്തിയാക്കിയായിരുന്നു ആ വിനയാന്വിതനായ ചെറുപ്പക്കാരന്‍ ഭൂമിയില്‍ നിന്ന് പറന്നകന്നത്. ചെറുപ്പത്തില്‍ തന്നെ ഉപ്പ മരിച്ചതിനാല്‍ അനാഥനായാണ് അദ്ദേഹം വളര്‍ന്നത്. എന്നാല്‍ അനാഥത്വത്തിന്റെ വേദന ഒട്ടും അറിയിക്കാതെയാണ് ആബിദടക്കമുള്ള മൂന്ന് മക്കളെ ഉമ്മ വളര്‍ത്തിയത്. പാതിരാ വഅളുകളിലും ഖുര്‍ആന്‍ ക്ളാസുകളിലും ആവേശത്തോടെ പങ്കെടുത്തിരുന്ന ഉമ്മയും വല്യുമ്മയുമായിരുന്നു അദ്ദേഹത്തന്റെ ആത്മീയ ജീവിതത്തെ ചിട്ടപ്പെടുത്തിയത്. കല്ലരട്ടിക്കല്‍ എല്‍.പി സ്കൂളിലും മൂര്‍ക്കനാട് ഹൈസ്കൂളിലുമായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിലെ ധിഷണാ ശാലിയായ വിദ്യാര്‍ത്ഥിയെ വായിച്ചറിഞ്ഞ നാട്ടിലെ മുതിര്‍ന്ന സംഘടനാ പ്രവര്‍ത്തകരാണ് ഉപരി പഠനാര്‍ത്ഥം അദ്ദേഹത്തെ ചെറുവാടി തര്‍ബിയത്തിലേക്കയക്കുന്നത്. തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ മാറ്റം. തനിക്ക് കടന്നു ചെല്ലാനുള്ള കിളിവാതിലുകളെ കുറിച്ച് അദ്ദേഹത്തിന് അവബോധം നല്‍കുന്നതും അവരിലെ ആദര്‍ശ പോരാളിക്ക് വിത്ത് പാകുന്നതും ഇവിടെ വെച്ചാണ്. • ആദര്‍ശം പണയം വെക്കാത്ത പ്രവര്‍ത്തകന്‍ വിഭാഗ ഭേതമന്യേ വൃദ്ധരും കുട്ടികളും യുവാക്കളുമടങ്ങുന്ന സ്നേഹ വലയം തീര്‍ത്ത ആബിദ് ഇതര പ്രാസ്ഥാനിക ബന്ധുക്കളെയും തന്നിലേക്കടുപ്പിച്ചിരുന്നു. എന്നാല്‍ ആദര്‍ശ വിശ്വാസ കാര്യങ്ങളില്‍ ഒരു വിട്ടു വീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങാടികളിള്‍ വഹ്ഹാബി നേതൃത്വത്തിന്റെയും മുറിമൌലവിമാരുടെയും പേടി സ്വപ്മായിരുന്നു ആബിദ്. അദ്ദേഹത്തിന്റെ കൂരമ്പു പോലുള്ള ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറുന്ന വഹ്ഹാബി നേതൃത്വം തെക്കുംമുറിയുടെ മിക്ക സായാഹ്ന്ങ്ങളിലെയും കാഴ്ചയാണ്. സൈബര്‍ ലോകത്ത് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറുമ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ച ജീവിത വിശുദ്ധി വിവരണാധീതമാണ്. പുരോഗമ കാഴ്ചപ്പാടിന്റെ അതിപ്രസരം സമൂഹത്തെ മുച്ചൂടം കാര്‍ന്നു തിന്നതിന്റെ ഫലമായി പാരമ്പര്യ വിശ്വാസങ്ങള്‍ പലതും സമൂഹത്തില്‍ നിന്ന് എടുത്തുപോയിട്ടുണ്ട്. മയ്യിത്ത് പൊതുദര്‍ശനത്തിന് വെക്കുന്ന സമയം പുരുഷന്മാരെ അന്യ സ്ത്രീകള്‍ കാണുന്ന പ്രവണത ഇസ്ലാമില്‍ നിഷിദ്ധമാണ്. എന്നാല്‍ ഇന്ന് ഇതൊരു പഴഞ്ചനായാണ് പൊതുജനം കണക്കാക്കുന്നത്. സമൂഹത്തിലെ എന്തിനും യുക്തിയുടെ ചായം പൂശുന്ന പുരോഗമ വര്‍ഗം ഇതിനു മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ ആബിദിന്റെ മയ്യിത്ത് വീട്ടിലേക്ക് കൊണ്ടുവന്ന സമയം"ജീവിതത്തില്‍ ഒരു അന്യസ്ത്രീയെ പോലും മനപ്പൂര്‍വം നോക്കിയിട്ടില്ലാത്ത എന്റെ മോന്റെ മയ്യിത്ത് ഒരു അന്യസ്ത്രീയെപ്പോലും കാണിക്കല്ലാ ഉസ്താദേ" എന്ന ഉമ്മയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയിലേക്കും ഒരു പ്രവര്‍ത്തകന്‍ എത്ര സമര്‍ത്ഥമായാണ് തന്റെ കുടുംബത്തെ ആദര്‍ശ വഴിയില്‍ വഴി നടത്തിയത് എന്നതിലേക്കും വിരല്‍ ചൂണ്ടുന്നു. • ആഗ്രഹം പോലോത്ത മരണം കൂടിക്കാഴ്ചകളെ പ്രാസ്ഥാനിക ചര്‍ച്ചകളാക്കി മാറ്റാനുള്ള ആബിദിന്റെ കഴിവ് അപാരമായിരുന്നു. പരലോക മോക്ഷം മാത്രം ലാക്കാക്കിയുള്ള പ്രവര്‍ത്തമായിരുന്നു അദ്ദേഹത്തില്‍നിന്നുണ്ടായത്. "മോനേ, നമ്മുടെ സംഘടനയില്‍ പ്രവര്‍ത്തിച്ചതു കൊണ്ട് ഭൌതികമായി കാര്യമായ ഒരു നേട്ടവും നമുക്ക് ലഭിക്കില്ല, പത്തു രൂപ നമ്മുടെ കീശയില്‍ നിന്ന് അങ്ങോട്ട് പോകുക എന്നല്ലാതെ. പക്ഷേ, ഞാന്‍ ഓണ്‍ലൈന്‍ രംഗത്തും സംഘടനാ രംഗത്തും ഓടി നടക്കുന്നത് നാമൊക്കെ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ നമുക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ഒന്നോ രണ്ടോ ആളുകളുണ്ടാവുമല്ലോ, അതോട് കൂടെ നമുക്ക് വേണ്ടി തഹ്ലീല്‍ ചൊല്ലുന്ന ഒരു ടീമും. ഇതു മാത്രമാണ് എനിക്കൊരു ആശ്വാസം". തന്നോട് സംസാരിച്ചിട്ടുള്ള ഇളം പ്രായക്കാരായ ഏതൊരു സംഘടന പ്രവര്‍ത്തകനോടും അദ്ദേഹം തന്റെ ഈയൊരു ആഗ്രഹം പങ്കുവെച്ചിരിക്കും. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ അല്ലാഹു സ്വീകരിച്ചതിന്റെ ഉത്തരമായിരുന്നു മാര്‍ച്ച് രണ്ടിനും പിന്നീടുള്ള ദിവസങ്ങളിലും തെക്കുംമുറിയില്‍ കണ്ട സഹസ്രങ്ങള്‍. അവരെല്ലാം ആ നിഷ്കളങ്കനായ പ്രവര്‍ത്തകനു വേണ്ടി കണ്ടമിടറി പ്രാര്‍ത്ഥിക്കുകയായിരുന്നു. കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടന്ന ജനാസ നിസ്കാരത്തില്‍ കണ്ടമിടറാത്ത ഒരാള്‍ പോലുമുണ്ടായിരുന്നില്ല. മയ്യിത്ത് നിസ്കാരത്തിന്റെ നിശബ്ദതയെ ഭേതിക്കാന്‍ പലപ്പോഴും പ്രവര്‍ത്തകരുടെ തേങ്ങലുകള്‍ കാരണമായി. ജനാസ കബറടക്കുമ്പോഴും ഈയൊരു അവസ്ഥക്ക് വ്യത്യാസമുണ്ടായിരുന്നില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി നിസ്വാര്‍ത്ഥരായ ഒരുപാട് പ്രവര്‍ത്തകരും ആലിമീങ്ങളും കുട്ടികളും ആബിദിന്റെ പരലോക മോക്ഷത്തിന് വേണ്ടി കൈകളുയര്‍ത്തി. ജനാസ കബറടക്കിയതിനു ശേഷവും ആലിമീങ്ങളും മുതഅല്ലിമീങ്ങളും പ്രവര്‍ത്തകരും അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആ ചെറിയ വീട്ടിലേക്കൊഴുകുന്നു. സുന്നി ഗ്ളോബല്‍ വോയ്സിലൂടെ ഓണ്‍ലൈന്‍ പ്രവര്‍ത്തന രംഗത്തേക്കിറങ്ങിയ ആബിദ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘടനാ ചലനങ്ങളെ ഒപ്പിയെടുക്കുന്നതില്‍ സദാ ജാഗരൂകനായിരുന്നു. ആഴ്ചകളോളം നീണ്ടുനിന്ന എസ്.വൈ.എസ് സമ്മേളനത്തിന്റെ ഭാഗമായി ഇസ്ലാമിക് മീഡിയ മിഷന്‍ എന്ന ചാനല്‍ നിര്‍മിക്കുന്നതില്‍ മുഖ്യപങ്ക് ആബിദിനായിരുന്നു. നാലു ദിവസം നീണ്ടു നിന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷികത്തിന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് എത്തിച്ച സംതൃപ്തിയോടെ കുടുംബത്തിലേക്ക് മടങ്ങിയ ആ നിസ്വാര്‍ത്ഥനായ പ്രവര്‍ത്തകന്‍ നമ്മോട് ഒരു വാക്ക്പോലും പറയാതെയാണ് പറന്നകന്നത്. അവരോട് കൂടെ അല്ലാഹു നമ്മേയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍