Friday, 16 May 2014

തഴവയുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

                തഴവയുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

 

                                        ഭാരതത്തിലെ ദയിവതിന്റെ സ്വന്തം നാടായ കേരളത്തില്‍ ! പൌരാണിക വ്യവസായ കേന്ദ്രമായ കൊല്ലം ജില്ലയുടെ തലസ്ഥാന കേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന കരുനാഗപ്പള്ളി താലുക്കില്‍  കരുനാഗപ്പള്ളി മുന്സിപാലിടി ,ശുരനാട്,തൊടിയൂര്‍ ,കുലശേഖരപുരം ,വള്ളികുന്നം  പഞ്ചായത്തുകള്‍ അതിരിടുന്ന1953 ഇല്‍ ഔദ്യോകികം ആയി രുഉപം കൊണ്ട പഞ്ചായത്ത് ആകുന്നു തഴവ പൌരാണിക ചരിത്രത്തിലേക്ക് പോയാല്‍ കായംകുളം നാട്ടു രാജ്യത്തിന്റെയും ,
തിരുവിതാം കുഉറിന്റെയും അധിനതയില്‍ ആയിരുന്നു ഈ പ്രദേശം .
അടിസ്ഥാന പരമായി കാര്‍ഷിക വൃത്തി തൊഴില്‍ ആക്കിയവര്‍ ആയിരുന്നു 
അക്കാലത്തെ ജനങ്ങളില്‍ അധികവും .
ഇന്ന് മാവേലിക്കര തഴക്കര ഉള്‍പ്പെടുന്ന പ്രദേശം ഒരുകാലത്ത് തഴവ എന്നായിരുന്നു അറിയപെട്ടിരുന്നത് .        
തെക്കന്‍ കേരളത്തിലെ മികച്ച അന്തി ചന്തകളില്‍ ഒന്നായിരുന്ന 
ശ്രിരാമപുരം മാര്‍കെറ്റ്  (ഇന്ന് കുറ്റിപുറം )  അക്കാലത്തെ   
തഴവയുടെ പ്രധാന പ്രത്യേകതആയിരുന്നു .നാടുവാഴികള്‍ക്കും ,മാടംപിമാര്‍ക്കും അധികാരം നല്‍കിയിരുന്ന കായംകുളം രാജാവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം 
1839 ഇല്‍ കെട്ടിടത്തില്‍ കുടുംബത്തിന്റെ അധിനതയില്‍ ഉണ്ടായിരുന്ന 
പ്രദേശം കാര്‍ഷിക വിളകള്‍ കയിമാറ്റം ചെയ്യാന്‍ വേണ്ടി നല്‍കുകയും അത് പില്‍കാലത്ത് വളരെ വിശാലം ആയി വളരുകയും ചെയ്തു .
                                           കൃഷി  അടിസ്ഥാന വ്യവസായവും ജനങ്ങളുടെ അടിസ്ഥാന വരുമാനവും ആയിരുന്ന തഴവയില്‍ അത് നിലനിര്‍ത്തിയിരുന്നത്‌  പാടശേഖരങ്ങള്‍ ആയിരുന്നു പുരാതന കാലങ്ങളില്‍ ഇവ സ്ഥലത്തെ പ്രമാണിമാരുടെ കയ്യില്‍ നിന്നും പാട്ട വ്യവസ്ഥയില്‍  എടുത്തു കൃഷി ചെയ്യുക ആയിരുന്നു പതിവ് .ഭുപരിഷ്ക്കരണ നിയമം വന്നതോടെ അന്നത്തെ പാട്ട കയിവശക്കാര്‍ക്ക് അവര്‍ ക്യിവശം വച്ച് കൃഷി ചെയ്തിരുന്ന കൃഷിഭുമികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുകയുണ്ടായി .അതില്‍ പ്രധാനം ആയും A.V.H.S നു കിഴക്കുവശം ഉള്ള  

മുപ്പുകൃഷിചെയ്യുന്ന ( രണ്ടുപ്രാവശ്യം നെല്ലും ,ഒരു പ്രാവശ്യം എള്ളും) മുണ്ടകന്‍ പാടശേഖരങ്ങള്‍ വടക്കുവശം ഉള്ള വിരുത്തി നിലം പാടശേഖരങ്ങള്‍ , ശ്രികൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്‍വശം ഉള്ള നടയില്‍ കിഴക്കതില്‍ വയല്‍ ശേഖരം ,ആല്‍തറ മുടിനു  കിഴക്കുവശം ഉള്ള കാപ്പിതറ വയല്‍ ശേഖരം,കുറ്റിപുറത്തിന്  വടക്കുവശം ഉള്ള  കരിയപ്പള്ളില്‍ വയല്‍ ശേഖരം ഒരു പുവ്‌ കൃഷി ചെയ്യുന്ന പാവുംപയിലെ പുഞ്ജപാടങ്ങള്‍ .ഇവയൊക്കെ കാര്‍ഷികമേഖലയെ ആശ്രയിച്ചു ജിവിച്ച ഒരു ജനതയുടെ ആശ്രയകെന്ദ്രങ്ങള്‍ ആയിരുന്നു .
വിദ്യാഭ്യാസ പരമായ പുരോഗതിയും ,മികച്ച ശമ്പളം നല്‍കുന്ന വിദേശ തൊഴിലിനോടുള്ള മലയാളികളുടെ പൊതുവേയുള്ള ആസക്തിയും തഴവയിലെ പുതു തലമുറകളെയും ബാധിച്ചതിനാല്‍ ഇന്ന് ഈ പാടങ്ങളില്‍ ഒക്കെ കൃഷി നാമ മാത്രം ആയി എന്നുവേണം പറയാന്‍ .അടുത്തകാലത്തായി ഉയര്‍ന്നു വന്ന ഭുമാഫിയകള്‍ നടയില്‍ കിഴക്കതില്‍ പാടം രാഷ്ട്ര ബോധം ഇല്ലാത്ത പ്രദേശത്തെ അധികാര രാഷ്ട്രിയ ശക്തികളുടെ പിന്‍ബലത്തില്‍ പുര്‍ണ്ണം ആയി നികത്തി ,രാഷ്ട്രദ്രോഹ പ്രവര്തനതിനെതുന്ന കള്ള പണത്തിന്റെ വ്യാപനത്തിനായി ലക്ഷങ്ങള്‍ വില നല്‍കി മറിച്ചു വില്‍ക്കുന്നു . അധികാരികളുടെ മുക്കിന്‍ തുമ്പത് നടക്കുന്ന ഇത്തരം പ്രവൃതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉള്ള ശേഷി അവര്‍ക്കില്ല താനും .
 വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥ പുരാതന കാലത്ത്  ഒതുപള്ളികളെ മാത്രം ആശ്രയിച്ചതിനാല്‍ വളരെ ക്കുടുതല്‍ ആയിരുന്നു .അത് നന്നായി മനസിലാക്കിയ ആദിത്യന്‍ പോറ്റി തന്റെ അധിനതയില്‍ ഉള്ള പ്രദേശത്ത് ഒരു സ്കൂള്‍ പണിയാനുള്ള അവകാശം കായംകുളം രാജാവില്‍ നിന്ന് നേടുകയും അങ്ങനെ ആദിത്യ വിലാസം സ്കൂള്‍ 1915 ഇല്‍ നിലവില്‍ വരികയും ഉണ്ടായി .തഴവയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ അതൊരു നാഴിക കല്ലായിരുന്നു ,1957 ഇല്‍ നടപ്പാക്കിയ ഭുപരിഷ്ക്കരണ നിയമങ്ങളെ തുടര്‍ന്ന് സാമ്പത്തികം ആയി തകര്‍ന്ന ആദിത്യന്‍ പോറ്റിയില്‍ നിന്നും 1958 ഇല്‍ അന്നത്തെ കേരള സര്‍ക്കാര്‍ ഈ സ്കൂള്‍ ഏറ്റെടുക്കുകയും  ഉണ്ടായി .വിദ്യാഭ്യാസതോടൊപ്പം കല ,കായിക മേഖലകളിലും പ്രദേശത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെകാള്‍  A.V.H.S മുന്നില്‍ത്തന്നെ .കായിഅക് മേഖലയി അഖില ഇന്ത്യ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രതിനിധികരിക്കാന്‍  ഉള്ള ടീം ഇല്‍ പോലും A.V.H.S ലെ കുട്ടികള്‍ ഉണ്ടായിരുന്നു . ഇന്നും പുതു തലമുറയിലെ സ്വകാര്യ മാനേജ്‌മന്റ്‌ സ്കൂള്‍ കളോട് കിടപിടിക്കാന്‍ ഉതകുന്ന വിദ്യാഭ്യാസം നല്‍കാന്‍ ആകുന്നു എന്നത് അഭിമാനകരം ആയ വസ്തുത തന്നെ . 

No comments:

Post a Comment