Saturday, 15 October 2016

സമ്പൂർണ്ണ മുഹ്'യിദ്ദീൻ മാല വ്യാഖ്യാനം

 സമ്പൂർണ്ണ മുഹ്'യിദ്ദീൻ മാല വ്യാഖ്യാനം

بسم الله الرحمان الرحيم

 شيخنا ഖാളി മുഹമ്മദ്( قدس الله سره العزيز )

"കണ്ടൻ അറിവാളൻ കാട്ടിത്തരും ഫോലെ,

"ഖാസി മുഹമ്മദതെന്ന ഫേരുളളേവർ"

"കോഴിക്കോട്ടത്തുറ തന്നിൽ ഫിറന്നോവർ,

"കോർവഇതൊക്കെയും നോക്കിയെടുത്തോവർ"
(പണ്ഡിതന്മാർ രേഖപ്പെടുത്തിയതനുസരിച്ച് കോഴിക്കോട്ടു കാരനായ ഖാസി മുഹമ്മദ് എന്നവരാണ് ഈ മാല ക്രോഡീകരിച്ചത്)

   മഹാനായ شيخنا ഖാസി മുഹമ്മദ് ( قدس الله سره العزيز ) അവർകളാണല്ലോ മുഹ്'യിദ്ദീൻ മാലയുടെ രചയിതാവ്.
മഹാനവർകളുടെ പരമ്പരയുടെ പരിശുദ്ധിയും പാണ്ഡിത്യത്തിൻറെ ആഴവും കാണിക്കാൻ മുഖവുരയിൽ പറഞ്ഞ കാരൃങ്ങൾ തന്നെ ധാരാളം മതി
സമ്പൂർണ്ണ മുഹ്'യിദ്ദീൻ മാല ഖ്യാഖ്യാനം..
ഉസ്താദ് മുസ്തഫാ ഫൈസി അവർകൾ എഴുതിയതാണ്

  മാലിക്ബ്നുൽ ഹബീബ് ബ്നു മാലികിൽ അന്സാരി ( رضي الله عنه ) എന്നവരിലാണ് ഹസ്രത്ത് ഖാസി മുഹമ്മദ് ( قدس الله سره العزيز ) എന്നവരുടെ പരമ്പര ചെന്നെത്തുന്നത്.
മഹാ പണ്തന്മാരായിരുന്ന ഖാസി സദഖ( قدس الله سره العزيز ) ഉപ്പാപ്പയും ഖാസി അലിയ്യുന്നാശിരി ഉപ്പാപ്പയും ( قدس الله سره العزيز ) ഈ പരമ്പരയിലുണ്ട്.
ഖാസി സദഖ ( قدس الله سره العزيز ) ഉപ്പാപ്പ പ്രസവിക്കപ്പെട്ട അന്ന് മഹാനായ മദിഹു റസൂൽ(  صلى الله عليه وسلم ) സദഖത്തുല്ലാഹിൽ ഖാഹിരി( قدس الله سره العزيز ) ഉപ്പാപ്പ കോഴിക്കോട്ടുണ്ട്.
സദഖയെന്ന പേര് മഹാനവർകളാണ് കുട്ടിക്കിട്ടത്..

شيخنا  ഖാസി മുഹമ്മദ് ( قدس الله سره العزيز ) എന്നവരുടെ ജനന തിയ്യതി രേഖപ്പെടുത്തി കാണുന്നില്ല .ഹിജ്റ 1026 ൽ വഫാത്തായെന്നാണ് മുഖവുരയിൽ പറഞ്ഞത്
 സമ്പൂർണ്ണ മുഹ്'യിദ്ദീൻ മാല ഖ്യാഖ്യാനം..
ഉസ്താദ് മുസ്തഫാ ഫൈസി അവർകൾ എഴുതിയതാണ്.

വെറെ ചില രേഖകൾ അടിസ്ഥാനമാക്കിയായിരുന്നു അത്.1025 റ:അവ്വൽ 25ന് ബുധനാഴ്ച്ച വഫാത്തായെന്നാണ് കൂടുതൽ സ്വീകാരൃമായി തോന്നുന്നത്.
ഇങ്ങനെയാണ് ബഹു:ചെറിയ ഖാസി നാലകത്ത് മുഹമ്മദ് കോയ അവർകളുടെ സൂക്ഷിപ്പിലുളള  രേഖയിൽ കാണുന്നത്.മേൽ പറഞ്ഞ വിവരങ്ങളെല്ലാം അദ്ദേഹമാണ് നൽകിയത്.
സമ്പൂർണ്ണ മുഹ്'യിദ്ദീൻ മാല ഖ്യാഖ്യാനം..
ഉസ്താദ് മുസ്തഫാ ഫൈസി അവർകൾ എഴുതിയതാണ്.

  ചെറിയ ഖാസിയുടെ പരമ്പര ഇപ്രകാരമാണ്.
മുഹമ്മദ്കായബ്നു മാമുക്കോയബ്നു മുഹമ്മദ് ബ്നു അലിബ്നു മുഹ്'യീദ്ദീൻബ്നു അലിബ്നു അബ്ദിസ്സലാം ബ്നു മുഹ്'യിദ്ദീനുബ്നു അബ്ദിസ്സലാംബ്നു മുഹ്'യിദ്ദീനുബ്നു മുഹമ്മദ് (ഖാസി മുഹമ്മദ്) ബ്നു അബ്ദിൽ അസീസ്ബ്നു അഹ്മദ്ബ്നു അബൂബക്കർ ബ്നു റമാളാനുബ്നു മൂസ്ബ്നു ഇബ്രാഹീംബ്നു മുഹമ്മദ് ബ്നു ....സയ്യിദുനാ മാലിക്ബുനുൽ ഹബീബ് ബ്നു മാലികിൽ അൻസാരി( رضي الله عنهم ) .

  ചെറിയ ഖാസിയുടെ പതിമൂന്നാം പിതാമഹനായ അബൂബക്കർ (ശാലിയാത്തി)( قدس الله سره العزيز ) എന്നവർ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഉപ്പാപ്പയുടെ( قدس الله سره العزيز ) ഉസ്താദാണ്.
പതിനൊന്നാം പിതാമഹനാണ് സാമൂതിരിയുമായുണ്ടായ  യുദ്ധത്തിൽ മുന്നണിപോരാളിയായിരുന്ന ശൈഖ് അബ്ദുൽ അസീസ് ( قدس الله سره العزيز ) ഇവരുടെ പുത്രനാണ് ശൈഖ് ഖാസി മുഹമ്മദ്( قدس الله سره العزيز ).

തുടരും..ഇൻഷാ അല്ലാഹ്..

ഈ വരിയുടെ ആശയത്തിലൂടെ മഹാനായ ശൈഖുനാ ഖാസി മുഹമ്മദ് ( قدس الله سره العزيز ) ഉപ്പാപ്പയോട് അടുക്കുകയാണ്..
ഇനിയും വരിയിൽ ഒരുപാട് പറയാനുണ്ട്..
അതു കൊണ്ട് തന്നെ ഇനിയുളള ആശയവും ആന്ദമാണ്..
കാത്തിരിക്കാം നമുക്ക്..അല്ലേ..
ഇൻഷാ അല്ലാഹ്..


ഗൗസുൽ അഅ'ളം തങ്ങളുടെ മദദ് ഞങ്ങൾക്കെല്ലാവർക്കും­ നൽകേണമേ
.തങ്ങളുപാപൻറെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തേണമേ الله..ആമീൻ യാ റബ്ബൽ ആലമീൻ.

.അവർക്കൊരു ഫാത്തിഹ എന്നും ഒതിയിലോ..
.ഇൻഷാ അല്ലാഹ്..

الى حضرة سيدنا وحبيبنا ومسطفى محمد صلى الله عليه وسلم..والى حضرة മുത്ത് നബി صلى الله عليه وسلم തങ്ങളുടെ പുന്നാര പേരക്കുട്ടി 
 غوث اﻷعظم شيخنا محي الدين عبد القادر جيلانى رضي الله عنه ..الفاتحة
ആരംഭപ്പൂവായ മുത്ത് നബിയുടെ മീലാദ് വന്നെത്തീ..
ഞങ്ങൾക്ക് സന്തോഷം വന്നെത്തീ...


3 comments:

  1. സമ്പൂർണ്ണ മുഹ് യിദ്ദീൻ മാല വ്യാഖ്യാനം PDF 9645777541 എന്ന വാട്ട് സാപ്പ് നമ്പറിലേക്ക് അയക്കാമോ?

    ReplyDelete
  2. Pdf ലഭിക്കുമോ

    ReplyDelete
  3. Pdf ayakumo 9605632113ഈ നമ്പറിൽ

    ReplyDelete