അവിഹിത ബന്ധങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങൾ .
നമ്മുടെ പെൺകുട്ടികളെ , സഹോദരിമാരെ , ഇണകളെ നിർബന്ധമായും പഠിപ്പിച്ചു കൊടുക്കേണ്ടത്. നമ്മളും മനസ്സിലാക്കിയിരിക്കേണ്ടത് .
സ്ത്രീ പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല.
ചില സാഹചര്യങ്ങളിലൂടെ കടന്നു പോവുമ്പോൾ പലപ്പോഴും നമ്മളറിയാതെ സംഭവിക്കുന്നതാണ് .
അതിൽ പ്രധാനപ്പെട്ട ഘട്ടങ്ങൾ ഇവിടെ വിശദീകരിക്കാം.
ഇവയോരോന്നും സാവധാനം വായിച്ചു ഗ്രഹിക്കാൻ ശ്രമിക്കുക. അതോടൊപ്പം നമ്മൾ കടന്നു പോയതും നമുക്ക് പരിചയമുള്ളതുമായ ജീവിതസാഹചര്യങ്ങളുമായി ചേർത്ത് വായിക്കാൻ ശ്രമിക്കുക.
1. ഫിസിക്കൽ അട്രാക്ഷൻ
2. പ്രോക്സിമിറ്റി
3. സിമിലാരിറ്റി
4. റെസിപ്രോസിറ്റി
5. ഇന്റ്റിമസി
ഫിസിക്കൽ അട്രാക്ഷൻ
**********************
ഒന്നാമത്തെ ഘട്ടം . പരസ്പരമുള്ള ആകർഷണം.
എതിർ ലിംഗത്തിലുള്ള ഒരു വ്യക്തിയുടെ സൗന്ദര്യം , ആകാരം, ശബ്ദം, ബുദ്ധിശക്തി , സംസാരം, മറ്റു കഴിവുകൾ തുടങ്ങി നമ്മെ ആ വ്യക്തിയിലേക്ക് ആകർഷിക്കുന്ന ഭൗതികമായ എന്തും ഫിസിക്കൽ അട്രാക്ഷന് കാരണമായിത്തീരുന്നു.
പ്രോക്സിമിറ്റി
***********
അടുത്ത ഘട്ടം . പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ.
നമ്മെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ഇടപെടാനുള്ള സാഹചര്യമാണ് പ്രോക്സിമിറ്റി.
സ്കൂൾ/കോളേജ് ക്യാമ്പസ്, ഓഫീസ്, വീട് ( ജോലിക്കാർ ) , ബസ്/ഓട്ടോറിക്ഷ തുടങ്ങിയ പബ്ലിക് വാഹനങ്ങൾ, ഫോൺ , വാട്സ് അപ്പ് , മറ്റു സോഷ്യൽ മീഡിയ ഇതൊക്കെ പ്രോക്സിമിറ്റിക്കു കാരണങ്ങളാണ്.
സിമിലാരിറ്റി
************
മൂന്നാമത്തെ ഘട്ടം . പരസ്പരം ഒന്നാകാനുള്ള പ്രവണത .
പരസ്പരം ആശയ വിനിമയം നടത്തുന്നതിലൂടെ, നമ്മെ ആകർഷിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള സാദൃശ്യങ്ങൾ കണ്ടെത്തുന്നതാണ് സിമിലാരിറ്റി .
ഒരേ ഭക്ഷണം , നിറം, യാത്ര, ചർച്ച ചെയ്യാനിഷ്ടപ്പെടുന്ന വിഷയങ്ങൾ തുടങ്ങി എന്തും സിമിലാരിറ്റിക്കു കാരണമാവുന്നു.
റെസിപ്രോസിറ്റി
***************
നാലാമത്തെ ഘട്ടം. പരസ്പരം ത്യാഗം ചെയ്യാനുള്ള സന്നദ്ധത.
പരസ്പരം വസ്തുക്കൾ കൈമാറുന്ന ഘട്ടമാണ് ഇത് .
പുസ്തകങ്ങൾ, മറ്റു പഠന സഹായികൾ, വസ്ത്രം, ഇഷ്ടപ്പെട്ട ഭക്ഷണം, ആഭരണം, മൊബൈൽ പണം തുടങ്ങി തങ്ങൾക്കു വിലപ്പെട്ട പലതും ഈ ഘട്ടത്തിൽ കൈമാറ്റം ചെയ്യാൻ തുടങ്ങുന്നു .
ഇന്റ്റിമസി
**********
സ്ത്രീ പുരുഷ ബന്ധത്തിന്റെ ക്ലൈമാക്സ് ഇവിടെ തുടങ്ങുന്നു.
ഇതാണ് ബന്ധം വേർപിരിക്കാനാകാത്ത വിധം മുറുകിക്കൊണ്ടിരിക്കുന്ന ഘട്ടം .
ഇൻറ്റിമസി എന്ന അവസ്ഥയിൽ എത്തുന്നതോടെ ആണിന്റ്റെയും പെണ്ണിന്റ്റെയും ശരീരത്തിൽ ഡോപ്പാമിൻ എന്ന ഒരു ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു.
ശക്തമായ ഒരു ഹോർമോൺ ആണ് ഇത് . ഇത് ഉണ്ടാവുന്നതോടെ മതം, ജാതി, പ്രായ വ്യത്യാസം, ജോലി, സമ്പത്ത് , വിവാഹം, കുട്ടികൾ, മാതാ പിതാക്കൾ തുടങ്ങിയ ഒന്നിനും ബന്ധം വേർപെടുത്താൻ സാധിക്കാതെ വരുന്നു.
ഒളിച്ചോട്ടം , ആത്മഹത്യാ തുടങ്ങി എന്ത് ത്യാഗത്തിനും ഈ ഹോർമോൺ പ്രേരിപ്പിക്കുന്നു .
ആൻറ്റി ക്ലൈമാക്സ്
****************
നമ്മുടെ പെൺകുട്ടികൾ, സ്ത്രീകൾ നിർബന്ധമായും മനസ്സിലാക്കേണ്ട ഘട്ടമാണിത് .
ഡോപ്പാമിൻ ഹോർമോണിനു ഒരു കാലാവധിയുണ്ട് . ഏകദേശം ആറു മാസം മുതൽ ഒരു വർഷം വരെയാണിത് .
ഫിസിക്കൽ അട്രാക്ഷനിൽ തുടങ്ങി , പ്രോക്സിമിറ്റി , സിമിലാരിറ്റി , റെസിപ്രോസിറ്റി എന്നീ ഘട്ടങ്ങളിലൂടെ ഇന്റ്റിമസിയിൽ എത്തിയ ശേഷം ഉണ്ടായ ഡോപ്പാമിൻ ഹോർമോണിൻറ്റെ പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിർവീര്യമായി തുടങ്ങുന്നു .
ഡോപ്പാമിൻ നിർവീര്യമാവുന്നതോടെ ബന്ധത്തിൽ ഉലച്ചിലുകൾ തട്ടാൻ ആരംഭിക്കുന്നു. പരസ്പര കലഹത്തിൽ തുടങ്ങി ബന്ധം വേർ പിരിയുന്ന ഘട്ടത്തിലേക്ക് നയിക്കുന്നു.
ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ്.
1. ലൈംഗികതയാണ് പുരുഷനെ സ്ത്രീയിലേക്കു അടുപ്പിക്കുന്നത്. അന്യ സ്ത്രീകളിലാണ് പുരുഷന് എപ്പോഴും കൂടുതൽ ലൈംഗിക ആകർഷണം ഉണ്ടാവുക. ഒരു സ്ത്രീയിൽ ലൈംഗിക സുഖം പൂർത്തീകരിക്കപ്പെടുന്നതോടെ പതുക്കെ പുരുഷന് അവളോടുള്ള താല്പര്യം കുറഞ്ഞു വരുന്നു. ഇത് അവിഹിത ബന്ധങ്ങളെ എളുപ്പം തകർച്ചയിലേക്ക് നയിക്കുന്നു.
2. പുരുഷനിൽ നിന്നുള്ള ലാളനകളാണ് സ്ത്രീയെ അവനിലേക്ക് ആകർഷിക്കുന്നത് .
സ്ത്രീ ഒരിക്കലും പുരുഷനെ പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല.
പുരുഷനോടൊപ്പം കൂടുതൽ സമയം കൊഞ്ചി രസിച്ചിരിക്കാൻ അവൾ ഇഷ്ടപ്പെടുന്നു.
തനിക്കു വേണ്ടി സമയം ചിലവഴിക്കുന്ന പുരുഷനെ അവൾ സ്വഭാവികമായും ഏറെ ഇഷ്ടപ്പെടുന്നു. അവനിലേക്ക് പതുക്കെ ചായാൻ തുടങ്ങുകയും തനിക്കു വിലപ്പെട്ടതെല്ലാം പകരം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.
പരുഷന് സ്ത്രീയിൽ താല്പര്യം കുറയുന്നതോടെ പഞ്ചാര വർത്തമാനങ്ങളും ലാളനകളും പതുക്കെ ഇല്ലാതാവുന്നു. പുരുഷൻ സ്ത്രീയോട് പരുക്കാനായി തുടങ്ങുന്നു.
ലാളനകൾ നഷ്ടപ്പെടുന്ന പെണ്ണ് ആദ്യത്തിൽ ക്ഷമിക്കുമെങ്കിലും പിന്നീട് പുരുഷനോട് അകലാൻ തുടങ്ങുന്നു. അപ്പോഴേക്കും തിരിച്ചെടുക്കാൻ കഴിയാത്ത വിധം പെണ്ണിന് എല്ലാം നഷ്ടപ്പെട്ടിരിക്കും. അത് വീണ്ടും മറ്റു കടും കൈകൾ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു.
അവിഹിത ബന്ധങ്ങൾ വഴിയുള്ള ചെറിയ സുഖാനന്ദങ്ങൾക്കു വേണ്ടി വലിയ വിലയാണ്, ചിലപ്പോൾ സ്വന്തം ജീവിതം തന്നെയാണ് പലർക്കും ബലി കഴിക്കേണ്ടി വരുന്നത് . പരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇതിനു ഇരകളാവുന്നത് .
മുൻകരുതൽ
************
അവിഹിത ബന്ധങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഡോപ്പാമിൻ ഉല്പാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ടു ഘട്ടങ്ങളായ ഫിസിക്കൽ അട്രാക്ഷൻ , പ്രോക്സിമിറ്റി എന്നീ സാഹചര്യങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കലാണ് .
"നിങ്ങള്‍ വ്യഭിചാരത്തോടടുക്കുകപോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും.” വിശുദ്ധ ഖുർആൻ 17:32
അന്യ പുരുഷന്മാർക്ക് മുൻപിൽ ശരീര സൗന്ദര്യം പ്രദർശിപ്പിക്കൽ സ്ത്രീകൾക്കും, അന്യ സ്ത്രീകളുടെ ശരീര സൗന്ദര്യം ആസ്വദിക്കൽ പരുഷന്മാർക്കും നൈസർഗ്ഗികമായുള്ള ത്വരയാണ്. പ്രപഞ്ച സ്രഷ്ടാവിനോടുള്ള അങ്ങേ അറ്റത്തെ സ്നേഹവും അത് മൂലമുള്ള അനുസരണയും ഈ ഇഷ്ടങ്ങളെ ബലി കഴിക്കാൻ ആണിനേയും പെണ്ണിനേയും പ്രേരിപ്പിക്കേണ്ടതുണ്ട് . സമ്പത്തിനോട് ഇഷ്ടമുണ്ടായിട്ടും അത് ആവശ്യക്കാർക്കിടയിൽ ചിലവഴിച്ചു സൃഷ്ടാവിന്റ്റെ കല്പനയെ അനുസരിക്കുന്നത് പോലെ.
അന്യ പുരുഷന്മാർക്ക് മുന്നിൽ തൻ്റെ ശരീര സൗന്ദര്യം കഴിയാവുന്നിടത്തോളം മറച്ചു വെച്ച് സ്ത്രീയും, അന്യ സ്ത്രീ സൗന്ദര്യത്തിനു നേരെ കണ്ണുകൾ താഴ്ത്തി പുരുഷനും സ്രഷ്ടാവിനോടുള്ള സ്നേഹവും അനുസരണയും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് .
വിരസമായ വൈവാഹിക ജീവിതം
***********
വൈവാഹിക ജീവിതത്തിലും ഡോപാമിന്റ്റെ സ്വാധീനം കാണാവുന്നതാണ്.
മധു വിധു നാളുകൾ തീരുന്നതോടെ മിക്കയാളുകളുടെയും ദാമ്പത്യം വിരസമായി മാറുന്നു.
സാമൂഹ്യ വ്യവസ്ഥയെ ഭയന്നു വൈവാഹിക ബന്ധം തള്ളി നീക്കി മുന്നോട്ടു കൊണ്ട് പോവുന്നവരാണ് അധികവും. ചിലർ അവിഹിത ബന്ധങ്ങളിൽ ആനന്ദം അന്വേഷിക്കുന്നു .
താൻ വിവാഹം ചെയ്ത സ്ത്രീയുമായി, ഒരു സ്ഫടിക പാത്രം കൈകാര്യം ചെയ്യുന്നത് പോലെ, വളരെ സോഫ്റ്റ് ആയി പെരുമാറണമെന്നും, അവരെ ഏറെ മാനിക്കണമെന്നും ലാളിക്കണമെന്നുമുള്ള സ്രഷ്ടാവിന്റ്റെ കല്പനയെ അനുസരിക്കുക മാത്രമാണ് ഡോപാമിൻ നിർവീര്യമായാലും വൈവാഹിക ബന്ധം ഊഷ്മളമായി നില നിർത്താനുള്ള ഏക പോം വഴി.
എന്നാൽ , ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര പരുക്കനായാണ് മിക്ക പുരുഷന്മാരും അവരുടെ സ്ത്രീകളോട് പെരുമാറുന്നത് .
തന്റ്റെ ശരീരം മോടി പിടിപ്പിച്ചു സുന്ദരിയായി സുഗന്ധം പൂശി പരമാവധി ആകർഷിക്കത്തക്ക രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തി വേണം പുരുഷനെ എന്നും വരവേൽക്കാൻ എന്ന് സ്ത്രീകളോടും സ്രഷ്ടാവ് കല്പിച്ചിരിക്കുന്നു.
എന്നാൽ, അന്യ പുരുഷന്മാർക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടി തന്റ്റെ ശരീര സൗന്ദര്യം മോടി പിടിപ്പിക്കാൻ മണിക്കൂറുകൾ ചിലവഴിക്കുന്ന സ്ത്രീകൾ, സ്വന്തം പുരുഷന് മുന്നിൽ വായ് നാറ്റവും വിയർപ്പു മണവും മുഷിഞ്ഞ വസ്തങ്ങളുമാണ് കാഴ്ച വെക്കുന്നത്.
നാം ജീവിക്കുന്ന ഈ ലോകത്തു അതിരുകളില്ലാത്ത ആനന്ദം തേടുന്നതും അതിനു വേണ്ടി പരിശ്രമിക്കുന്നതും ശുദ്ധ വിവരക്കേടാണെന്നു അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രപഞ്ച സ്രഷ്ടാവിന്റ്റെ കല്പനകൾ കഴിവിന്റ്റെ പരമാവധി അനുസരിച്ച്, അതിരുകളില്ലാത്ത ആനന്ദം ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു ലോകത്തെ അനശ്വരമായ ജീവിതത്തിനു വേണ്ടി പരിശ്രമിക്കലാണ് യഥാർത്ഥത്തിൽ ബുദ്ധി.
ചില വ്യക്തികളുടെ അവിഹിത ബന്ധങ്ങൾ കുടുംബത്തിലും സമൂഹത്തിലും പരിഹരിക്കാനാവാത്ത കുഴപ്പങ്ങൾക്ക് കാരണമായിത്തീരുന്നു . ചിലപ്പോൾ വരും തലമുറകളിലേക്ക് പോലും അത് വ്യാപിക്കുന്നു.
അതുകൊണ്ടു സമാധാന ജീവിതം ആഗ്രഹിക്കുന്ന എല്ലാവരും ഈ പോസ്റ്റ് പരമാവധി പേരിലേക്ക് ഷെയർ ചെയ്യുക.
സ്രഷ്ടാവ് അനുഗ്രഹിക്കട്ടെ . കടപ്പാട് വട്ട്സപ്പ്
الله does not create lock without its key الله does not give you problem without Solution Trust him
Wednesday, 26 October 2016
Monday, 17 October 2016
മുഹമ്മദ് നബി(സ)എന്ന മനുഷ്യന്‍
മുഹമ്മദ് നബി എന്ന മനുഷ്യനെപ്പറ്റി ഇത് വരെ ആലോചിക്കാത്തവർ ഇത് വായിക്കുക. സുജിത്ത് ലാൽ എന്ന ബയോളജി അധ്യാപകന്റെ ചില വെളിപ്പെടുത്തലുകൾ .... !!
നിങ്ങൾ മുഹമ്മദ് എന്ന ഇസ്ലാം മതപ്രവാചകനെ മാറ്റി നിർത്തി താഴെ പറയുന്ന വ്യക്തിത്വങ്ങളെ ഒന്നു പരിശോധിച്ച് നോക്കൂ.
നിങ്ങൾക്കു മനസ്സിലാകും എന്തായിരുന്നു മുഹമ്മദ് എന്നും, എന്തു കൊണ്ട് അദ്ദേഹം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നുവെന്നതും.
മുഹമ്മദ്_എന്ന_അനാഥബാലൻ
മുഹമ്മദ്_എന്ന_ആട്ടിടയൻ മുഹമ്മദ്_എന്ന_യുവാവ് മുഹമ്മദ്_എന്ന_വ്യാപാരി മുഹമ്മദ്_എന്ന_ഭർത്താവ് മുഹമ്മദ്_എന്ന_സത്യസന്ധൻ മുഹമ്മദ്_എന്ന_തത്വചിന്തകൻ മുഹമ്മദ്_എന്ന_സാമൂഹ്യപരിഷ്ക്കർത്താവ് മുഹമ്മദ്_എന്ന_സ്ത്രീവിമോചകൻ മുഹമ്മദ്_എന്ന_അനാഥസംരക്ഷകൻ മുഹമ്മദ്_എന്ന_അഗതികളുടെസംരക്ഷകൻ മുഹമ്മദ്_എന്ന_മനുഷ്യാവകാശപ്രവർത്തകൻ മുഹമ്മദ്_എന്ന_അടിമവിമോചകൻ മുഹമ്മദ്_എന്ന_അഭയാർത്ഥി മുഹമ്മദ്_എന്ന_കുടുംബനാഥൻ മുഹമ്മദ്_എന്ന_പിതാമഹൻ മുഹമ്മദ്_എന്ന_പടയാളി മുഹമ്മദ്_എന്ന_നയതന്ത്രജ്നൻ മുഹമ്മദ്_എന്ന_ലഹരി_വിമോചകൻ മുഹമ്മദ്_എന്ന_ന്യായാധിപൻ മുഹമ്മദ്_എന്ന_നിയമജ്നൻ മുഹമ്മദ്_എന്ന_സർവ്വസൈന്യാധിപൻ മുഹമ്മദ്_എന്ന_ഭരണകർത്താവ് എല്ലാറ്റിലുമുപരി മുഹമ്മദ് എന്ന മനുഷ്യൻ. ഗ്രീക്ക്, റോമൻ ഇതിഹാസങളിലെ കഥയല്ല മുഹമ്മതിന്റെ ജീവിതം.AD 571 ൽ ജനിച്ച് 632 മരിച്ച ആധുനിക കാലത്തെ മനുഷ്യൻ: നൂറ്റാണ്ടുകൾ കൊണ്ട് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒരു മനുഷ്യായുസ്സിനുള്ളിൽ ചെയ്തു തീർത്ത് മഹാനായ പ്രവാചകൻ.. അതും പാശ്ചാത്യരുടെ വാക്കുകളിൽ പറയുകയാണെങ്കിൽ "സ്ഥിരമായ ഒരു സേനയില്ലാതെ, ഒരംഗരക്ഷകൻ പോലുമില്ലാതെ, ഒരു രാജ കൊട്ടാരമില്ലതെ, സ്ഥായിയായ ഒരു വരുമാനമില്ലതെ ഒരു മാതൃകാ ഭരണം സംസ്ഥാപിച്ച് നടപ്പിൽ വരുത്തിയെന്ന് ആർക്കെങ്കിലും ആധികാരികമായി പറയാൻ സാധിക്കുമെങ്കിൽ അതു മുഹമ്മദിനു മാത്രമാണ്," ആ മുഹമ്മദ് എന്ന മനുഷ്യനെ ഒന്നു പഠിക്കാൻ ശ്രമിക്കൂ, അനാഥ ബാലനിൽ നിന്നും അറേബ്യയുടെ ഭരണാധികാരിയിലേക്ക് നടന്നു നീങ്ങിയ വഴികൾ ഒന്നു പരിശോധിച്ചു നോക്കിയാൽ നിങ്ങൾക്കു മനസ്സിലാവും എന്തായിരുന്നു യഥാർത്ഥ മുഹമ്മദ് എന്ന്. വെളുത്ത സൽമാൻ ഫാരിസിനെയും, കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ അണിനിരത്തി! വർണ്ണവിവേചനം അരുതെന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകൻ! അമ്മയുടെ കാൽചുവട്ടിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ! അയൽവാസി പട്ടിണികിടന്നാൽ വയറു നിറക്കരുതെന്ന് കൽപ്പിച്ച് അതിൽ ജാതി നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ! കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും കൈ മുറിക്കുക തന്നെ വേണമെന്ന് പറഞ്ഞ നീതിമാൻ! മരിച്ചത് നമ്മുടെ മതത്തിൽപെട്ട കുഞ്ഞുങ്ങളല്ല എന്ന്അനുയായി പറഞ്ഞപ്പോൾ കുഞ്ഞുങ്ങൾക്കെന്ത് മതമാണ് എന്ന്ചോദിച്ച് അനുയായിയെ ശകാരിച്ച പ്രവാചകൻ!മാതാപിതാക്കളോട് "ഛേ"എന്ന വാക്കുപോലും പറയരുതെന്ന് പറഞ്ഞ സ്നേഹപ്രവാചകൻ! മരണം മുന്നിൽ കണ്ടപ്പോഴും എന്റെ ജനത എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത നേതാവ്! ഭർത്താവിനെ ശപിക്കരുതേ ഭാര്യയെ നോട്ടം കൊണ്ടുപോലും വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച കുടുംബനാഥൻ!
പിതാവിന്റെ വിയർപ്പ്കുടുംബത്തിന്റെ നിലനിൽപ്പെന്ന്ഓർമിപ്പിച്ച പ്രവാചകൻ! ശവമഞ്ചം വഹിച്ചു ജനം നടന്നു നീങ്ങുന്നത്കണ്ടപ്പോൾ എഴുനേറ്റുനിന്ന പ്രവാചകരോട് അത് മുസ്ലിമിന്റെതല്ല എന്ന് അനുയായി പറഞ്ഞപ്പോൾ അത്മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത് ബഹുമാനിച്ച പ്രവാചകൻ! ഭർത്താവ് മൊഴിചൊല്ലുന്നതുപോലെ അവനിൽ നിന്ന്നിനക്ക് തൃപ്തികരമായ ജീവിതം ലഭിച്ചില്ലെങ്കിൽ തിരിച്ച് നിനക്കും ഭർത്താവിനെ മൊഴിചൊല്ലാമെന്ന്പഠിപ്പിച്ച് ആണിനും പെണ്ണിനും തുല്യനീതി ഉറപ്പാക്കിയ നീതിമാൻ! ഒരാളോട് പുഞ്ചിരിച്ചാൽ അത്ദാനമാണെന്നും നിനക്ക് നിന്റെ മതംഅവർക്ക്
അവരുടെ മതം മറ്റു മതങ്ങളെ പരിഹസിക്കരുതെന്നും പഠിപ്പിച്ച പ്രവാചകൻ!
സ്ത്രീയെന്നാൽ ബഹുമാനിക്കപ്പെടേണ്ടവളും ആദരിക്കപ്പെടേണ്ടവളുമാണെന്ന്
ആദ്യമേ പഠിപ്പിച്ച പ്രവാചകൻ!
വഴി തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും,
ആ തടസ്സം നീക്കാതെ മുന്നോട്ട്പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ, ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ്ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച പ്രവാചകൻ!
അറിവ് വിശ്വാസിയുടെസമ്പത്താണ് അതെവിടെ കണ്ടാലും പൊറുക്കിയെടുക്കണമെന്ന്
ഓർമിപ്പിച്ച പ്രവാചകൻ! പെണ്ണിന്റെ സുരക്ഷിതത്വമാണ് സമൂഹത്തിന്റെ നിലനിൽപെന്നും പെൺമക്കൾ ഉള്ള കുടുംബമാണ് ഉത്തമ കുടുംബമെന്നും പഠിപ്പിച്ച പ്രവാചകൻ! നിന്റെ വിരലുകളിൽ നിന്നെ തിരിച്ചറിയാനുള്ള
അടയാളമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകൻ! അനാഥകുട്ടികളുടെ മുൻപിൽ
സ്വന്തംകുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച കാരുണ്യ പ്രവാചകൻ! എത്ര എഴുതിട്ടും എത്ര പറഞ്ഞിട്ടും ഇപ്പോഴും പൂർണമല്ലല്ലോ എന്റെ വരികൾ, വരികളിൽ ഒതുങ്ങാത്ത പ്രതിഭാസമേ!!!എന്റെ സുഹൃത്തിന് നന്ദി..! മുഹമ്മദ് എന്ന വ്യക്ത്വിത്തത്തെ പഠിക്കാൻ പ്രേരിപ്പിച്ചതിന് ... വിട, വർഗീയത പ്രചരിപ്പിച്ച് നബിനിന്ദ പരത്തുന്ന പാവം മനുഷ്യ കൂട്ട് കെട്ടുകളോട്.മുസ്ലിം അല്ലാത്തവരേ, നിങ്ങളും ആ വലിയ മനുഷ്യനെക്കുറിച്ച് പഠിക്കൂ...! ഇസ്ലാം മതത്തിന്റെ അന്ത:സത്ത അറിയാത്ത മുസ്ലിം നാമധാരികളായ ഭീകരവാദികളുടെ തടവറയിൽ നിന്ന് മോചിപ്പിക്കുവിൻ ഈ മനുഷ്യ സ്നേഹിയായ മുഹമ്മദിനെ ... നമ്മുടെ ഭാരതീയ വേദങ്ങളിലും ഈ മനുഷ്യനെക്കുറിച്ച് പറയുന്നുണ്ടത്രെ. അതിനെക്കുറിച്ച് ഞാൻ പഠിച്ചിട്ടില്ല .സംസ്കൃത മൊക്കെ അറിയുന്ന വേദ പണ്ഡിതർ സത്യ സന്ദമായി പഠിച്ച് സത്യം മൂടി വെക്കാതെ പറയുമോ? കടപ്പാട് സുജിത്ത് ലാൽ കൂത്ത്പറമ്പ് ,കണ്ണൂർ

Saturday, 15 October 2016
സമ്പൂർണ്ണ മുഹ്'യിദ്ദീൻ മാല വ്യാഖ്യാനം
സമ്പൂർണ്ണ മുഹ്'യിദ്ദീൻ മാല വ്യാഖ്യാനം
بسم الله الرحمان الرحيم
شيخنا ഖാളി മുഹമ്മദ്( قدس الله سره العزيز )
"കണ്ടൻ അറിവാളൻ കാട്ടിത്തരും ഫോലെ,
"ഖാസി മുഹമ്മദതെന്ന ഫേരുളളേവർ"
"കോഴിക്കോട്ടത്തുറ തന്നിൽ ഫിറന്നോവർ,
"കോർവഇതൊക്കെയും നോക്കിയെടുത്തോവർ"
(പണ്ഡിതന്മാർ രേഖപ്പെടുത്തിയതനുസരിച്ച് കോഴിക്കോട്ടു കാരനായ ഖാസി മുഹമ്മദ് എന്നവരാണ് ഈ മാല ക്രോഡീകരിച്ചത്)
മഹാനായ شيخنا ഖാസി മുഹമ്മദ് ( قدس الله سره العزيز ) അവർകളാണല്ലോ മുഹ്'യിദ്ദീൻ മാലയുടെ രചയിതാവ്.
മഹാനവർകളുടെ പരമ്പരയുടെ പരിശുദ്ധിയും പാണ്ഡിത്യത്തിൻറെ ആഴവും കാണിക്കാൻ മുഖവുരയിൽ പറഞ്ഞ കാരൃങ്ങൾ തന്നെ ധാരാളം മതി
സമ്പൂർണ്ണ മുഹ്'യിദ്ദീൻ മാല ഖ്യാഖ്യാനം..
ഉസ്താദ് മുസ്തഫാ ഫൈസി അവർകൾ എഴുതിയതാണ്
മാലിക്ബ്നുൽ ഹബീബ് ബ്നു മാലികിൽ അന്സാരി ( رضي الله عنه ) എന്നവരിലാണ് ഹസ്രത്ത് ഖാസി മുഹമ്മദ് ( قدس الله سره العزيز ) എന്നവരുടെ പരമ്പര ചെന്നെത്തുന്നത്.
മഹാ പണ്തന്മാരായിരുന്ന ഖാസി സദഖ( قدس الله سره العزيز ) ഉപ്പാപ്പയും ഖാസി അലിയ്യുന്നാശിരി ഉപ്പാപ്പയും ( قدس الله سره العزيز ) ഈ പരമ്പരയിലുണ്ട്.
ഖാസി സദഖ ( قدس الله سره العزيز ) ഉപ്പാപ്പ പ്രസവിക്കപ്പെട്ട അന്ന് മഹാനായ മദിഹു റസൂൽ( صلى الله عليه وسلم ) സദഖത്തുല്ലാഹിൽ ഖാഹിരി( قدس الله سره العزيز ) ഉപ്പാപ്പ കോഴിക്കോട്ടുണ്ട്.
സദഖയെന്ന പേര് മഹാനവർകളാണ് കുട്ടിക്കിട്ടത്..
شيخنا ഖാസി മുഹമ്മദ് ( قدس الله سره العزيز ) എന്നവരുടെ ജനന തിയ്യതി രേഖപ്പെടുത്തി കാണുന്നില്ല .ഹിജ്റ 1026 ൽ വഫാത്തായെന്നാണ് മുഖവുരയിൽ പറഞ്ഞത്
സമ്പൂർണ്ണ മുഹ്'യിദ്ദീൻ മാല ഖ്യാഖ്യാനം..
ഉസ്താദ് മുസ്തഫാ ഫൈസി അവർകൾ എഴുതിയതാണ്.
വെറെ ചില രേഖകൾ അടിസ്ഥാനമാക്കിയായിരുന്നു അത്.1025 റ:അവ്വൽ 25ന് ബുധനാഴ്ച്ച വഫാത്തായെന്നാണ് കൂടുതൽ സ്വീകാരൃമായി തോന്നുന്നത്.
ഇങ്ങനെയാണ് ബഹു:ചെറിയ ഖാസി നാലകത്ത് മുഹമ്മദ് കോയ അവർകളുടെ സൂക്ഷിപ്പിലുളള രേഖയിൽ കാണുന്നത്.മേൽ പറഞ്ഞ വിവരങ്ങളെല്ലാം അദ്ദേഹമാണ് നൽകിയത്.
സമ്പൂർണ്ണ മുഹ്'യിദ്ദീൻ മാല ഖ്യാഖ്യാനം..
ഉസ്താദ് മുസ്തഫാ ഫൈസി അവർകൾ എഴുതിയതാണ്.
ചെറിയ ഖാസിയുടെ പരമ്പര ഇപ്രകാരമാണ്.
മുഹമ്മദ്കായബ്നു മാമുക്കോയബ്നു മുഹമ്മദ് ബ്നു അലിബ്നു മുഹ്'യീദ്ദീൻബ്നു അലിബ്നു അബ്ദിസ്സലാം ബ്നു മുഹ്'യിദ്ദീനുബ്നു അബ്ദിസ്സലാംബ്നു മുഹ്'യിദ്ദീനുബ്നു മുഹമ്മദ് (ഖാസി മുഹമ്മദ്) ബ്നു അബ്ദിൽ അസീസ്ബ്നു അഹ്മദ്ബ്നു അബൂബക്കർ ബ്നു റമാളാനുബ്നു മൂസ്ബ്നു ഇബ്രാഹീംബ്നു മുഹമ്മദ് ബ്നു ....സയ്യിദുനാ മാലിക്ബുനുൽ ഹബീബ് ബ്നു മാലികിൽ അൻസാരി( رضي الله عنهم ) .
ചെറിയ ഖാസിയുടെ പതിമൂന്നാം പിതാമഹനായ അബൂബക്കർ (ശാലിയാത്തി)( قدس الله سره العزيز ) എന്നവർ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഉപ്പാപ്പയുടെ( قدس الله سره العزيز ) ഉസ്താദാണ്.
പതിനൊന്നാം പിതാമഹനാണ് സാമൂതിരിയുമായുണ്ടായ യുദ്ധത്തിൽ മുന്നണിപോരാളിയായിരുന്ന ശൈഖ് അബ്ദുൽ അസീസ് ( قدس الله سره العزيز ) ഇവരുടെ പുത്രനാണ് ശൈഖ് ഖാസി മുഹമ്മദ്( قدس الله سره العزيز ).
തുടരും..ഇൻഷാ അല്ലാഹ്..
ഈ വരിയുടെ ആശയത്തിലൂടെ മഹാനായ ശൈഖുനാ ഖാസി മുഹമ്മദ് ( قدس الله سره العزيز ) ഉപ്പാപ്പയോട് അടുക്കുകയാണ്..
ഇനിയും വരിയിൽ ഒരുപാട് പറയാനുണ്ട്..
അതു കൊണ്ട് തന്നെ ഇനിയുളള ആശയവും ആന്ദമാണ്..
കാത്തിരിക്കാം നമുക്ക്..അല്ലേ..
ഇൻഷാ അല്ലാഹ്..
ഗൗസുൽ അഅ'ളം തങ്ങളുടെ മദദ് ഞങ്ങൾക്കെല്ലാവർക്കും നൽകേണമേ
.തങ്ങളുപാപൻറെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തേണമേ الله..ആമീൻ യാ റബ്ബൽ ആലമീൻ.
.അവർക്കൊരു ഫാത്തിഹ എന്നും ഒതിയിലോ..
.ഇൻഷാ അല്ലാഹ്..
الى حضرة سيدنا وحبيبنا ومسطفى محمد صلى الله عليه وسلم..والى حضرة മുത്ത് നബി صلى الله عليه وسلم തങ്ങളുടെ പുന്നാര പേരക്കുട്ടി
غوث اﻷعظم شيخنا محي الدين عبد القادر جيلانى رضي الله عنه ..الفاتحة
ആരംഭപ്പൂവായ മുത്ത് നബിയുടെ മീലാദ് വന്നെത്തീ..
ഞങ്ങൾക്ക് സന്തോഷം വന്നെത്തീ...
Wednesday, 12 October 2016
ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്
|
Monday, 10 October 2016
വെള്ളം കുടിക്കുന്നത് എന്തിന്? എങ്ങനെ?
*വെളളം കുടിക്കൽ*
വെള്ളം കുടിയെക്കുറിച്ച് പലരും പലതും കേട്ടിട്ടുണ്ടാവും
എന്നാൽ ഇതിൽ എത്രത്തോളം യാഥാർത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും എത്രപേർക്കറിയാം…?
ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കൽ നിർബന്തമാണെങ്കിലും അപ്പോൾമാത്രമാണ് വെള്ളം കുടിക്കേണ്ടത് എന്ന് ധരിച്ചു വച്ചിരിക്കുന്നവർ അറിയുക,
ഈ ധാരണ വലിയൊരു മണ്ടത്തരമാണ്. കാരണം വെള്ളത്തിന് നിങ്ങളുടെ ശരീരത്തിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. വെള്ളം എന്നാൽ തെളിഞ് ഞ ശുദ്ധമായ പച്ച വെള്ളമാവണം (കിട്ടുന്നിടം വരെ പോയി സംഭരിക്കുക)
മറിച്ച് തിളപ്പിച്ചാറിയ വെള്ളം ശരീരത്തിന് ഗുണമോ ദോഷമോ ചെയ്യില്ല.
വെള്ളംകുടിക്കുന്നതിനെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ…
__________________________________
*1.നിന്ന് കൊണ്ട് വെളളം കുടിക്കരുത്:
°°°°°°°°°°°°°°°°°°°°°°°°°°°°°°
നിന്ന് കൊണ്ട് വെള്ളം കുടിക്കുമ്പോൾ വെള്ളം എളുപ്പത്തിൽ ഫുഡ്കനാലിൽ എത്തുകയും അത് അടിവയറ്റിലേക്ക് വീണ് ആമാശയത്തേയും ചുറ്റുമുള്ള അവയവങ്ങളേയും ബാധിക്കുന്നു കാലക്രമേണ ദഹനപ്രക്രിയ തകരാറിലാകുന്നു . വൃക്കയിൽ ഫിൽറ്ററേഷൻ ഭംഗിയായി നടക്കാത്തത്്് കൊണ്ട് വൃക്കയേയും ബാധിക്കുന്നു. ശരീരഭാഗങ്ങളിൽ തുല്യമായി വെള്ളമെത്താതിനാൽ സന്ധിവാതത്തിനും കാരണമാകുന്നു .
______________________________
*2.ഒറ്റ ശ്വാസത്തിൽ കുടിക്കരുത്*:
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വെള്ളം ഒറ്റ വലിക്ക് , ഒറ്റ ശ്വാസത്തിൽ കുടിക്കുന്നത് നല്ലതല്ല പകരം ഇടവേള കൊടുത്ത് കൊണ്ട് രണ്ടു മൂന്നു തവണയായി കുടിക്കാൻ ശ്രമിക്കുക
___________________________
*3. രാവിലെ എഴുന്നേറ്റ ഉടൻ:*
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാവിലെ എഴുന്നേറ്റയുടൻ ഒന്നു മുതൽ രണ്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരപ്രവർത്തനങ്ങൾ ആരംഭിക്കാം. ശരീരത്തിലെ വിഷാംശം എല്ലാം നീക്കം ചെയ്ത് അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഈ വെള്ളംകുടി സഹായിക്കും. അവരവരുടെ താൽപര്യത്തിനനുസരിച്ച് നാരങ്ങാനീര്, തേൻ, കറുവാപ്പട്ട തുടങ്ങിയവ ഇതിൽ ചേർക്കാവുന്നതാണ്.
________________________
*4.കുളിക്കുന്നതിനുമുമ്പ്:*
°°°°°°°°°°°°°°°°°°°°°°°°°°°°°
കുളിക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം, ഇത് രക്തസമ്മർദ്ദം കുറയ്‌ക്കുന്നു.
_________________________________
*5. ഊണിന് അര മണിക്കൂർ മുമ്പ്:*
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഊണിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക, ഇതു ഭാരം കുറയ്ക്കാൻ മാത്രമല്ല വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഊണു സമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാൻ വയറിനെ സജ്ജമാക്കുകയും ചെയ്യും.
_________________________
*6. ആഹാരം കഴിച്ച ഉടൻ വേണ്ട:*
°°°°°°°°°°°°°°°°°°°°°°°°°°°°°
ആഹാരം കഴിച്ച ഉടൻ പെട്ടെന്നുള്ള വെള്ളംകുടി വേണ്ട. ഇത് നിങ്ങളുട ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കും.
__________________________
*7. ഊണിനൊപ്പം വേണ്ട:*
°°°°°°°°°°°°°°°°°°°°°°°°°°°°°°
ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടർമിൽക്ക് എന്നിവ ഉപയോഗിക്കാം. ഇവ ശരീരത്തിന് കുളിർമയും നൽകും.
____________________________________
*8. ക്ഷീണാവസ്ഥയിൽ തലച്ചോറിന് ഉണർവേകാൻ:*
°°°°°°°°°°°°°°°°°°°
തലച്ചോറിന്റെ പ്രവർത്തനനം 75 ശതമാനവും വെള്ളത്താലാണ്. ഇവ തടസം കൂടാതെ നടക്കണമെങ്കിൽ വെള്ളംകുടിക്കേണ്ടത് അത്യാവശ്യമാണ്. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ, ഉൻമേഷം കൈവരുന്നത് കാണാം.
__________________________
*9. വിശക്കുമ്പോൾ വെളളം:*
°°°°°°°°°°°°°°°°°°°°°°°°°°°°°°°
ദാഹം തോന്നുമ്പോഴും വിശക്കുമ്പോഴും ശരീരം നൽകുന്നത് എകദേശം സമാനമായ സിഗ്നലുകൾ തന്നെ. അതുകൊണ്ടു വിശപ്പു തോന്നുമ്പോൾ ആദ്യം കുറച്ച് വെള്ളം കുടിക്കുക. 10 മിനിട്ട് വിശ്രമിക്കുക, എന്നിട്ടും വിശപ്പ് ശമിച്ചില്ലെങ്കിൽ മാത്രം മറ്റു ഭക്ഷണങ്ങളെ ആശ്രയിക്കുക.
____________________________________
*10. ദിവസത്തിന്റെ ആദ്യപകുതിയിൽ കൂടുതൽ വെളളം:*
°°°°°°°°°°°°°°°°°°°°°
ദിവസത്തിന്റെ രണ്ടാം പകുതിയിൽ (ഉച്ചയ്ക്കു ശേഷം) കുടിക്കുന്നതിനെക്കാളും വെള്ളം ആദ്യ പതുതിയിൽ കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയിൽ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാൻ സഹായിക്കും.
___________________________
*11. ഉറക്കം കുറവാണെങ്കിൽ:*
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു ദിവസത്തെ രാത്രിയിൽ സംതൃപ്തമായ ഉറക്കം ലഭ്യമായില്ലെങ്കിൽ പകൽ ധാരാളം വെള്ളം കുടിക്കണം. ഉറക്കത്തിലും നിങ്ങളുടെ ശരീരം പ്രവർത്തനക്ഷമമാണ്. അതു ശരിയായ രീതിയിലും സുഗമമായും നടക്കുന്നതിന് ആവശ്യമായ വെള്ളം ശരീരത്തിൽ ഉണ്ടാകണം.
______________________________________
*12. വ്യായാമത്തിനു മുമ്പുംശേഷവും:*
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വ്യായാമം ചെയ്യാൻ തുടങ്ങുന്നതിനു മുൻപും വ്യായാമത്തിനു ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. മസിലുകളെ ഊർജസ്വലമാക്കാൻ വെള്ളം അവശ്യഘടകമാണ്.
കടപ്പാട്
Dr C Ashraf PhD ND
Goodlife nature cure home
Subscribe to:
Comments (Atom)