Sunday, 23 February 2025

ഒരേയൊരു പ്രവാചകർ

                                        بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ الحمد لله رب العالمين
                              وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
 അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമണ് 
വിശുദ്ധ ഖുർ‌ആനിൽ സർവ്വലോക രക്ഷിതവായ 
അല്ലാഹു ഇങ്ങിനെ പറഞ്ഞത്. عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا)سورة الإسراء 79) “സ്തുത്യർഹ സ്ഥാനത്ത് താങ്കളുടെ റബ്ബ് താങ്കളെ നിയോഗിച്ചേക്കും” (സൂറത്ത് ഇസ്‌റാ‍‌അ് 79 ) 
 പ്രവാചകരേ, എതിരാളികൾ ശകാരിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും അങ്ങയുടെ ജന്മദിനത്തെ അപകീർത്തിപ്പെടുത്തികൊണ്ടും പേനകളും കീബോർഡുകളും നാവുകളും ചലിക്കുന്നു. പക്ഷെ ,
ലോകം താങ്കൾക്കുള്ള പ്രശംസയാൽ മുഖരിതമാകുക തന്നെ ചെയ്യും. 
ഈ ലോകത്തും പരലോകത്തും അങ്ങ് എല്ലാ സൃഷ്ടികളുടെയും പ്രശംസാപാത്രമാകും തീർച്ച. പ്രവാചകരേ, 
ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു. 

 يٰا نَبِي سَلاٰمْ عَلَيْكُمْ يٰا رَسُولْ سَلاٰمْ عَلَيْكُمْ يٰا حَبِيبْ سَلاٰمْ عَلَيْكُمْ صَلَوٰاتُ الله عَلَيْكُمْ وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Tuesday, 24 December 2024

ആത്മീയ മജ്‌ലിസുകൾ ഭാരമാക്കപ്പെടുന്നുണ്ടോ ?

ആത്മീയ മജ്‌ലിസുകൾ 
ഭാരമാക്കപ്പെടുന്നുണ്ടോ ?
________________________

ഓഫറുകൾ , കൈപിരിവ്, ബക്കറ്റ് പിരിവ്
തുടങ്ങി പിരിവുകൾ . പിരിവിന് വേണ്ടിയുള്ള ആമുഖങ്ങളും , 
നീട്ടിപ്പരത്തലുകളും, പാട്ടുകളും തുടങ്ങിയവ 
ആത്മീയ സദസ്സുകളുടെ
സമയങ്ങളുടെ സിംഹഭാഗവും 
കവർന്നെടുക്കുകയാണ്. ദുആക്ക് ആമീൻ പറയാൻ കാത്തിരിക്കുന്നവർ ക്ഷമയുടെ 
നെല്ലിപ്പലക കാണുകയാണ്. ഈ അനുഭവം
മനസ്സിലേക്ക് വരാത്തവർ ഉണ്ടാവില്ല. എത്രയോപേർ ആമീന് നിൽക്കാതെ പോകുന്നു. 

വേണം കൃത്യമായൊരു മാറ്റം. കാരണം
നല്ലൊരു പരിപാടിയാണെന്ന് പറഞ്ഞു ആദ്യമായി കൂട്ടികൊണ്ടുവരുന്ന ആളെ
പിന്നീട് ക്ഷണിക്കാൻ പോലും പറ്റാത്ത കൊലത്തിലാവുന്നു. നിഷ്കളങ്കരായ
ചില സാധാരണക്കാരുടെ ചോദ്യങ്ങൾക്ക്
മറുപടിയും കൊടുക്കാനാവുന്നില്ല.
പരിപാടി ബുർദ മജ്‌ലിസ് , 
ബൂർദയാണെങ്കിലോ അല്പം വരികൾ മാത്രം
ചൊല്ലുന്നു. ബാക്കി വരികൾ അവർ ചൊല്ലി
തീർക്കുമെന്ന് പറഞ്ഞു സമാശ്വാസം കൊള്ളുന്നു.

ആത്മീയ മജ്‌ലിസുകളെ ഇനിയും 
വീർപ്പുമുട്ടിക്കരുത്. അതൊക്കെ അതിൻ്റെ താളത്തിലും ഈണത്തിലും സമഗ്രമായും 
ഭംഗിയായും നടക്കട്ടെ. ആസ്വാദനങ്ങളെ
തല്ലിക്കെടുത്തരുത്. യഥാർത്ഥ സൂഫി പർണ്ണശാലകളിലെ മജ്‌ലിസുകൾ 
പകർത്തുക. ആയിരങ്ങളാണ് അവിടെനിന്നും
ജീവിതം പ്രബോധനമാക്കുന്ന അവസ്ഥയിലേക്ക് പരിവർത്തിക്കപ്പെടുന്നത്.

മാതൃകാ മജ്ലിസുകൾ നിലനിന്ന് പോകേണ്ടതുണ്ട്. അതിനെ സഹായിക്കുക
 (കടപ്പാട്)

(Muhammed sani nettoor)

Monday, 20 May 2019

തസ്ബീഹ് നിസ്കാരം


തസ്ബീഹ് നിസ്കാരം

വളരെ മഹത്ത്വമുള്ള നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. മുന്തിയതോ പിന്തിയതോ രഹസ്യമോ, പരസ്യമോ മനഃപൂര്‍വ്വമോ അല്ലാതെയോ ചെയ്ത തെറ്റുകള്‍ തസ്ബീഹ് നിസ്‌കാരം നിമിത്തമായി പൊറുക്കപ്പെടുന്നതാണ്.

🔵തസ്ബീഹ് നിസ്കാരം ഏറ്റവും

ചുരുങ്ങിയത് ആയുസ്സില്‍ ഒരിക്കലെങ്കിലും അത് നിര്‍വ്വഹിച്ചിരിക്കണം.

✍തസ്ബീഹ് നിസ്കാരത്തിന്റെ മഹത്വം ഹദീസിൽ🔰

🔰കഴിയുമെങ്കിൽ ദിവസത്തിൽ ഒരു തവണയോ അല്ലെങ്കിൽ ആഴ്ച്ചയിൽ ഒരു തവണയോ അല്ലെങ്കിൽ മാസത്തിൽ
ഒരു തവണയോ അല്ലെങ്കിൽ വർഷത്തിൽ ഒരു തവണയോ അല്ലെങ്കിൽ ആയുസ്സിൽ ഒരു തവണയെങ്കിലും നിങ്ങൾ നിസ്കരിക്കുക".
(ബെെഹഖി: 1/490
അബൂ ദാവൂദ്: 1/499)

🔰നബി (ﷺ) പിതൃവ്യനായ അബ്ബാസ് (റ)വിനോട് തസ്ബീഹ് നിസ്കാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് ഹദീസില്‍ കാണാം, ദിവസത്തില്‍ ഒരിക്കല്‍ ഇത് നിര്‍വ്വഹിക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്യുക, ഇല്ലെങ്കില്‍ വെള്ളിയാഴ്ചകളിലൊരിക്കലെങ്കിലും ചെയ്യുക, അതുമില്ലെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും ഇത് നിര്‍വ്വഹിക്കുക, അതിനും സാധിച്ചില്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍വ്വഹിക്കുക, അതും സാധ്യമല്ലെങ്കില്‍ ആയുസ്സില്‍ ഒരു പ്രാവശ്യമെങ്കിലും ഇത് നിസ്കരിക്കുക. (ദാറഖുത്നി)

🔰തസ്ബീഹ്‌ നിസ്കാരം ജമാ അത്ത്‌ സുന്നത്തില്ലാത്ത നിസ്കാരത്തിൽ പ്പെട്ടതാണ്. തസ്ബീഹ്‌ നിസ്കാരം ഒരാൾ നിർവ്വഹിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങളെ അല്ലാഹു പൊറുത്ത്‌ കൊടുക്കുന്നതാണ`.

🔰തസ്ബീഹ്‌ നിസ്കാരം 4 റക്‌ അത്താണ്. രണ്ടാമത്തെ റക്‌ അത്തിൽ സലാം വീട്ടിക്കൊണ്ടൊ 4 റക്‌ അത്തുകൾ ഒന്നിച്ചോ നിർവ്വഹിക്കാവുന്നതാണ്. രാത്രിയിൽ നിസ്കരിക്കുമ്പോൾ രണ്ടാമത്തെ റക്‌അത്തിൽ സലാം വീട്ടിക്കൊണ്ടും പകൽ നിസ്കരിക്കുമ്പോൾ 4 റക്‌ അത്തുകൾ ചേർത്ത്‌ കൊണ്ടും നിസ്കരിക്കലാണു ഉത്തമം.

✍തസ്ബീഹ് നിസ്കാരത്തിന്റെ സമയം🔰

🔰തസ്ബീഹ്‌ നിസ്കാരത്തിനു പ്രത്യേക സമയമില്ല ദിനം പ്രതി അത്‌ ചെയ്യാവുന്നതാണ്. ദിനം പ്രതി നിസ്കരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആഴ്ച്ചയിൽ ഒരു തവണയോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ നിർവ്വഹിക്കാവുന്നതാണ്. അതിനും കഴിഞ്ഞില്ലെങ്കിൽ ജീവിതത്തിൽ ഒരു തവണയെങ്കിലും നിർവ്വഹിക്കുക.

✍തസ്ബീഹ് നിസ്കാരത്തിന്റെ രൂപം🔰

🎈നിയ്യത്ത്:
"തസ്ബീഹ് നിസ്കാരം 2 റക്അത് അല്ലാഹു തആലാക്ക് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്ന് കരുതുക".

🔵തസ്ബീഹ് ചൊല്ലേണ്ട  ക്രമം:-
🎈 ദുആഅുൽ ഇഫ്തിതാഹ് (വജ്ജഹ്തു...) നും ഫാതിഹക്കും ശേഷം - 15 തസ്ബീഹ്.
🎈റുകൂഇലെ ദുആക്ക് ശേഷം - 10.
🎈ഇഅ്തിദാലിൽ - 10.
🎈ഒാരോ സുജൂദിലും - 10 വീതം.
🎈ഇടയിലെ ഇരുത്തത്തിൽ - 10.
🎈1ാമത്തയും 3ാമത്തെയും റക്അതുകളിൽ സുജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോഴുള്ള ഇരുത്തത്തിൽ - 10.
(2ാമത്തയും 4ാമത്തയും റക്അതുകളിൽ അത്തഹിയ്യാത്തിനു ശേഷം - 10).

 🎈4 റക്അത്തിലും കൂടി 300 തസ്ബീഹ്. ഓരോ റക്അതിലും 75 വീതം..

🔵തസ്ബീഹിൻ്റെ രൂപം:
" سبحان الله والحمد لله ولا إله إلا الله الله أكبر "

🔵ഓതേണ്ട സൂറത്തുകൾ:
🎈 1ാം റക്അതിൽ
سورة التكاثر (الهكم التكاثر...)
🎈 2- റക്അതിൽ
سورة العصر ( والعصر...)
🎈3ാം റക്അതിൽ
سورة الكافرون (قل يا أيها الكافرون...)
🎈 4ാം റക്അതിൽ
سورة الإخلاص (قل هو الله أحد...)
   🎈🎈🎈🎈🎈🎈🎈
✍🏻തസ്ബീഹ് നിസ്കാരം നിര്‍വഹിച്ച് അല്ലാഹുവിന്റെ ഇഷ്ടം പിടിച്ചു പറ്റുക മുസ്ലിമേ..!!! ദിവസം ഒന്ന് അല്ലെങ്കില്‍ മാസത്തില്‍ ഒന്ന് അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്ന്‍ അല്ലെങ്കില്‍ ജീവിതത്തില്‍ ഒന്ന് എങ്കിലും നിര്‍വ്വഹിക്കൂ.
ദുആ വസിയ്യത്തോടെ......

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

صلى الله علي محمد صلى الله عليه وسلم

ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..
റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....

Sunday, 24 December 2017

വാഹാബികള്‍ ചോദിക്കും മക്കയിലും മദീനയിലും ജാറം ഉണ്ടോ .. എന്ന്‍ ? ഉത്തരമിതാ

1400 .. വര്‍ഷങ്ങളായി മക്കയിലും മദീനയിലും ഉണ്ടായിരുന്ന ജാറങ്ങള്‍ പൊളിച്ചും കൊള്ളയടിച്ചും വാഹാബികള്‍ ചോദിക്കും മക്കയിലും മദീനയിലും ജാറം ഉണ്ടോ .. എന്ന്‍ .

വഹാബിസം വരുന്നതിന്‍ മുമ്പുള്ള ലോക മുസ്ലിമീങ്ങള്‍ ഇസ്ലാമിന്‍ പുറത്ത് ആയിരുന്നോ ? സഹാബികളും താബിഈങ്ങളും ഇമാമുമാരും ഔലിയാക്കളും ദീന്‍ ലോകം മുഴുവന്‍ ദീന്‍ പ്രചരിപ്പിച്ചു .. അവിടെ എല്ലാം മഖ്‌ബറകളും നേര്‍ച്ചകളും മൗലിദും അറബി ഖുതുബയും 20 തറാവീഹും ഉണ്ട് .. ലോകത്തെ 90 % സുന്നി മുസ്ലിമീങ്ങളും ഇസ്ലാമില്‍ നിന്നും പുറത്ത് ആണോ ?

തിരു നബി صلى الله عليه وسلم യുടെ ഹദിസിൽ കാണാം. ഇസ്രാഈൽ സന്തതികൾ 72 വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗങ്ങളായിത്തീരും ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്. സ്വർഗപ്രവേശനം ലഭിക്കുന്ന പ്രസ്തുത വിഭാഗം ഏതാണെന്ന് അനുയായികൾ ആരാഞ്ഞു. ഞാനും എന്റെ അനുചരന്മാരും ഏതൊരു ആദർശത്തിലാണോ, അതിനെ അവലംബിക്കുന്നവരാണവർ’ എന്നായിരുന്നു മറുപടി. (തുർമുദി). ഈ മാർഗം സ്വീകരിക്കൽ നിർബന്ധമാണ്.
യഥാർത്ഥ ഇസ്‌ലാമേതാണെന്ന് മനസ്സിലാക്കാൻ ഈ ഹദീദ് തന്നെ മതി.

അപ്പോൾ സത്യദീനേതാണെന്ന് മനസ്സിലാക്കാനുള്ള ഒറ്റമൂലി ഇതാണ്. തിരുനബി صلى الله عليه وسلم യിൽ നിന്ന്‌ ദീൻ പഠിച്ച സ്വഹാബത്തും സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച ത്വാബിഉ‌കളും അവരിൽ നിന്ന് ദീൻ പഠിച്ച താബി‌ഉത്താബി‌ഉകളും അവരെ തുടർന്ന് മു‌അ്മിനീങ്ങൽ ജിവിച്ചുപോന്ന പാത ഏതാണോ അതാണ് യഥാർത്ഥ ഇസ്‌ലാം . അതിന്റെ പേരാണ് ‘അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ’ ഈ പാതക്ക് പുറത്തുള്ളത് മുഴുവനും മുസ്‌ലിംകളുടെ വഴിയിലല്ലെന്ന് മനസ്സിലാക്കാവുന്നതാണ്.

سَمِعْتُ أَنَسَ بْنَ مَالِكٍ ، يَقُولُ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «إِنَّ أُمَّتِي لاَ تَجْتَمِعُ عَلَى ضَلاَلَةٍ. فَإِذَا رَأَيْتُمُ اخْتِلاَفاً، فَعَلَيْكُمْ بِالسَّوَادِ الأَعْظَمِ (رواه ابن ماجه رحمه الله في سننه رقم 4036 باب السواد الأعظم
“എന്റെ സമുദായം തെറ്റിന്മേൽ ഏകോപിക്കുകയില്ല. അതിനാൽ നിങ്ങൾ അഭിപ്രായ വിത്യാസത്തിലായാൽ ഭൂരിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കൂ”

عَنْ ثَوْبَانَ ، قَالَ: قَالَ رَسُولُ اللّهِ «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ. (صحيح مسلم رقم 4906

“ എന്റെ സമുദായത്തിലെ ഒരു വിഭാഗം എന്നും സത്യത്തിലായി നില നിൽകുന്നതാണ്.”

ലോകത്ത് മുസ്ലിമീങ്ങള്‍ എന്ന്‍ അറിയപ്പെടുന്നതില്‍ 90% മഖ്‌ബറകളും നേര്‍ച്ചകളും മൗലിദും അറബി ഖുതുബയും 20 തറാവീഹും .. etc എന്നിവ നടത്തിയാല്‍ പുന്യം ഉണ്ട് എന്ന്‍ കരുതുന്നവരാണ്ണ്‍ .. ചിന്ധിക്കു പാരമ്പര്യ വിശ്വാസമാണ് യഥാർഥ ഇസ്‌ലാം

Wednesday, 20 December 2017

പരിശുദ്ധ കഅബയെ കുറിച്ച് ഒരു ലഘു പഠനം

പരിശുദ്ധ കഅബയെ കുറിച്ച് ഒരു ലഘു പഠനം

കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്?
– സമചതുര രൂപം
? ഭൂമിയിലെ ആദ്യത്തെ  പള്ളി ഏത്?
– കഅ്ബ
? കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്?
– മലക്കുകള്‍
? കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്?
– ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍
? പിന്നീട് കഅ്ബ പണിതത് ആര്?
– ആദം(അ)
? ആദമി(അ)നു ശേഷം കഅ്ബ പണിതത്?
– ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍
? പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്?
– വലീദ് ബ്‌നു മുഗീറ
? ഇബ്‌റാഹീം(അ) നിര്‍മ്മിച്ച കഅ്ബയുടെ അടിത്തറ ഖുറൈശികള്‍ പൂര്‍ത്തിയാക്കാഞ്ഞത് എന്ത്‌കൊണ്ട്?
– കഅ്ബാ പുനര്‍നിര്‍മ്മാണത്തിന് സംഭരിച്ച ‘ശുദ്ധസമ്പത്ത്’ തീര്‍ന്ന കാരണത്താല്‍
? എടുപ്പ് നിര്‍മ്മിക്കാത്ത കഅ്ബയുടെ ആ ഭാഗത്തിന് എന്താണ് പേര്?
– ഹഥ്വീം
? കഅ്ബയുടെ മേല്‍ക്കൂരക്കുള്ള മരം കൊണ്ടുവന്നത് എവിടെ നിന്നാണ്?
– റോമന്‍ കച്ചവടക്കാരുടെ ഒരു തകര്‍ന്ന കപ്പല്‍ ജിദ്ദ തുറമുഖത്തുണ്ടായിരുന്നു. അതിന്റെ മരം വിലക്കു വാങ്ങി.
? ഏത് ആശാരിയാണ് കഅ്ബയുടെ മേല്‍ക്കുര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്?
– റോമന്‍ കപ്പലിലുണ്ടായിരുന്ന ബാഖൂം എന്നു പേരുള്ള ആശാരി
? കഅ്ബയുടെ നീളവും വീതിയും?
– 40 അടി നീളവും 35 അടി വീതിയും 50 അടി ഉയരവുമുള്ള ചതുരരൂപം.
? കഅ്ബയുടെ ഉയരം മീറ്റര്‍ കണക്കില്‍ എത്ര?
– 15 മീറ്റര്‍ ഉയരം
? കഅ്ബയുടെ വാതില്‍ എത്ര ഉയരത്തിലാണ് ഖുറൈശികള്‍ സ്ഥാപിച്ചത്?
– രണ്ടര മീറ്റര്‍ ഉയരത്തില്‍
? കഅ്ബാലയത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുമ്പോള്‍ തിരുനബി(സ) കല്ലു ചുമന്ന് കൊണ്ടുവന്നിരുന്നത് എങ്ങനെ?
– നഗ്നമായ തന്റെ ചുമലില്‍ വെച്ച്
? മറ്റു ചെറുപ്പക്കാരെപ്പോലെ ഉടുതുണിയുരിഞ്ഞ് ചുമലില്‍ വെക്കാന്‍ പറഞ്ഞ് പിതൃവ്യന്‍ അബ്ബാസ്(റ) തിരുനബി(സ)യുടെ തുണി അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ത് സംഭവിച്ചു?
– തിരുനബി(സ) ബോധരഹിതനായി വീണു.
? ഹജറുല്‍ അസ്‌വദ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഖുറൈശികള്‍ പരിഹരിച്ചത് എങ്ങനെ?
– നാളെ രാവിലെ ആദ്യം കഅ്ബയിലെത്തുന്നയാളെ അതിനു ചുമതലപ്പെടുത്താം എന്ന ആശയത്തില്‍.
? ആരാണ് ഈ ആശയം മുന്നോട്ട് വെച്ചത്?
– ഹുദൈഫ എന്ന് പേരുള്ള അബൂ ഉമയ്യ. (ഇദ്ദേഹം തിരുനബി(സ)യുടെ ഭാര്യ ഉമ്മുസലമ(റ)യുടെ പിതാവാണ്)
? ബാബുബനീശൈബ (ഇന്നത്തെ ബാബുസ്സലാം)യിലൂടെ പിറ്റേന്ന് ആദ്യമായി കഅ്ബയില്‍ പ്രവേശിച്ചതാര്?
– അല്‍ അമീന്‍
? ഹജറുല്‍ അസ്‌വദ് തിരുനബി(സ) സ്ഥാപിച്ചതെങ്ങനെ?
– ഒരു തുണി വിരിച്ച് അതില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. ഖുറൈശികളിലെ ഓരോ കുടുംബത്തിലെയും നേതാക്കളോട് തുണിപിടിച്ച് ഉയര്‍ത്താന്‍ പറഞ്ഞു. അവരെല്ലാവരും ഹജറുല്‍ അസ്‌വദുള്ള തുണി ഉയര്‍ത്തിയപ്പോള്‍ തിരുനബി(സ) ഹജറുല്‍ അസ്‌വദ് അതിന്റെ യഥാസ്ഥാനത്ത് സ്ഥാപിച്ചു.
കഅ്ബയുടെ പേരുകള്‍ ഏതെല്ലാം?
– 1. കഅ്ബ 2. അല്‍ബൈത്ത് 3. ബൈതുല്ലാഹ് 4. അല്‍ബൈത്തുല്‍ ഹറാം 5. അല്‍ ബൈതുല്‍ അതീഖ് 6. ഖിബ്‌ല.
? കഅ്ബയുടെ പുനര്‍നിര്‍മ്മാണം എത്ര തവണ നടന്നിട്ടുണ്ട്?
– പ്രധാനമായും 12 തവണ.
? ആരെല്ലാമാണ് പുനര്‍നിര്‍മ്മിച്ചത്?
– 1. മലക്കുകള്‍ 2. ആദം(അ) 3. ശീസ്(അ) 4. ഇബ്‌റാഹീം(അ) 5. അമാലിഖഃ 6. ജുര്‍ഹൂം 7. ഖുസ്വയ്യ്ബ്‌നു കിലാബ് 8. ഖുറൈശ് 9. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) 10. ഹജ്ജാജുബ്‌നു യൂസുഫ് 11. സുല്‍ത്വാന്‍ മുറാദ് അല്‍ ഉസ്മാനി 12. ഖാദിമുല്‍ ഹറമൈന്‍ ഫഹദ്ബ്‌നു അബ്ദില്‍ അസീസ്.
? അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)ന്റെ പുനര്‍നിര്‍മ്മാണം നടന്നതെന്ന്?
– ഹിജ്‌റ 65ല്‍.
? ഹജ്ജാജ്ബ്‌നു യൂസുഫിന്റെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 74ല്‍.
? സുല്‍ത്താന്‍ മുറാദുല്‍ ഉസ്മാനിയുടെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 1040ല്‍.
? ഫഹദ് രാജാവിന്റെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 1417ല്‍.
? ഖുറൈശികള്‍ കഅ്ബ പുനര്‍നിര്‍മ്മിച്ചതെന്ന്?
– ഹിജ്‌റക്ക് 18 കൊല്ലം മുമ്പ്.
? ആദ്യകാലത്ത് കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ടായിരുന്നു?
– രണ്ട്.
? ഇപ്പോള്‍ കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ട്?
– ഒന്ന്.
? ആരാണ് കഅ്ബയുടെ ഒരു വാതില്‍ അടച്ചത്?
– ഖുറൈശികള്‍.
? ഖുറൈശികള്‍ കഅ്ബക്ക് മേല്‍ക്കുര പണിയാനുള്ള കാരണം?
– ചില കള്ളന്മാര്‍ കഅ്ബയില്‍ സൂക്ഷിച്ചിരുന്ന നിധി മോഷ്ടിച്ചു കൊണ്ടുപോയി.

ഹജറുല്‍ അസ്‌വദ്
? ഹജറുല്‍ അസ്‌വദ് എന്ന പേരിന് അര്‍ത്ഥം?
– കറുത്ത കല്ല്.
? ഹജറുല്‍ അസ്‌വദിന്റെ ഉറവിടം?
– സ്വര്‍ഗ്ഗം.
? സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കുമ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ നിറം എന്തായിരുന്നു?
– ശക്തമായ വെളുപ്പ്.
? വെളുത്ത കല്ലെങ്ങനെയാണ് കറുത്ത കല്ലായത്?
– ആദം സന്തതികളുടെ പാപങ്ങളുടെ പ്രതിഫലനം കൊണ്ട്.
? ഇബ്‌നു സുബൈര്‍(റ) കഅ്ബാലയം പുനര്‍നിര്‍മ്മിച്ചപ്പോള്‍ കഅ്ബയുടെ ഭിത്തിയില്‍ പതിഞ്ഞ ഭാഗം വെളുത്ത നിറത്തില്‍ കണ്ടത് ആര്?
– മുജാഹിദ്(റ).
? കഅ്ബയുടെ ചുമരില്‍ ഹജറുല്‍ അസ്‌വദ് പതിച്ചപ്പോള്‍ എത്ര കല്ലുകളുണ്ടായിരുന്നു?
– ഒന്ന് മാത്രം.
? ഇപ്പോള്‍ ഹജറുല്‍ അസ്‌വദ് എത്ര കഷ്ണങ്ങളാണ്?
– പുറംഭാഗത്ത് എട്ട് കഷ്ണങ്ങള്‍.
? ഹജറുല്‍ അസ്‌വദ് പൊട്ടിയത് എന്ന്?
– ഹിജ്‌റ 319ല്‍.
? ഹജറുല്‍ അസ്‌വദ് ആരാണ് പൊട്ടിച്ചത്?
– ഖിറാമിത്വികള്‍.
? ആരാണ് ഖിറാമിത്വികള്‍?
– അബൂത്വാഹിര്‍ അല്‍ ഖിര്‍മിത്വി എന്ന നേതാവിന്റെ കീഴില്‍ ഒരുമിച്ച് കൂടിയ ശിയാക്കള്‍.
? ശിയാക്കളിലെ ഏതു വിഭാഗക്കാരാണ് ഖിര്‍മിത്വികള്‍?
– ഇസ്മാഈലിയതുല്‍ ബാത്വിനിയ്യ വിഭാഗം.
? ഖിറാമിത്വി ചെയ്ത അതിക്രമം എന്ത്?
– കഅ്ബയില്‍ അതിക്രമിച്ച് കയറി ഹജറുല്‍ അസ്‌വദ് പുഴക്കി എടുത്തു.
? ഹജറുല്‍ അസ്‌വദ് എങ്ങോട്ടാണ് അവര്‍ കടത്തിക്കൊണ്ട് പോയത്?
– അഹ്‌സാഅ് എന്ന പ്രദേശത്തേക്ക്.
? പിന്നീട് എന്നാണ് ഹജറുല്‍ അസ്‌വദ് പുനഃസ്ഥാപിച്ചത്?
– ഹിജ്‌റ 339ല്‍.
? ഹജറുല്‍ അസ്‌വദിന്റെ പുറത്തേക്ക് കാണുന്ന ഓരോ കഷ്ണത്തിന്റെയും വലിപ്പം എത്ര?
– ഏറ്റവും വലിയതിന് ഒരു കാരക്കയുടെ വലിപ്പം മാത്രം.
? ഹജറുല്‍ അസ്‌വദിന്റെ കഷ്ണങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തിലാണ്?
– വെള്ളികൊണ്ട് പൊതിഞ്ഞ മറ്റൊരു വലിയ കല്ലില്‍.
? ഹജറുല്‍ അസ്‌വദിന്റെ പോരിശകളില്‍ ചിലത്?
– 1. സ്വര്‍ഗ്ഗത്തിലെ കല്ല്.
2. ഇബ്‌റാഹീം നബി(അ) സ്ഥാപിച്ചത്.
3. തിരുനബി(സ)യുടെ തിരുകരങ്ങള്‍ കൊണ്ട് പുനഃസ്ഥാപിച്ചത്.
4. തിരുനബി(സ)യുടെ ചുംബനം ലഭിച്ച കല്ല്.
5. മുന്‍കാല പ്രവാചകന്മാരുടെ ചുംബനം ലഭിച്ച കല്ല്.
6. ത്വവാഫിന്റെ ആരംഭവും അവസാനവും.
7. കോടാനുകോടി സ്വാലിഹീങ്ങളുടെ ചുണ്ട് പതിഞ്ഞ കല്ല്.
8. ദുആഇന് ഉത്തരം ലഭിക്കുന്ന സ്ഥലം.
9. അഭിവാദ്യമര്‍പ്പിച്ചവര്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശ ചെയ്യുന്ന കല്ല്.
? ഹജറുല്‍ അസ്‌വദിന് ആദ്യമായി വെള്ളി കൊണ്ട് ആവരണം ഉണ്ടാക്കിയത് ആര്?
– അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ).

മുല്‍തസം

? എന്താണ് മുല്‍തസം?
– ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലം.
? ഈ സ്ഥലത്തിന്റെ പ്രത്യേകത?
– ദുആഇന് ഇജാബത്ത് ഉറപ്പുള്ള സ്ഥലം. തിരുനബി(സ) ദുആ ചെയ്ത സ്ഥലം.

ഹഥ്വീം

? ഹഥ്വീം എന്നാലെന്ത്?
– കഅ്ബാലയത്തിന്റെ പുറത്ത് കാണുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള കെട്ട്.
? ഇത് കഅ്ബയില്‍ പെട്ടതാണോ?
– അതെ.
? എന്തുകൊണ്ടാണ് അതിനു മുകളില്‍ എടുപ്പ് നിര്‍മ്മിക്കാതിരുന്നത്?
– ഖുറൈശികളുടെ കയ്യില്‍ ‘ശുദ്ധസമ്പത്ത്’ തീര്‍ന്നുപോയതിനാല്‍.
? ഹഥ്വീമിന്റെ നീളം?
– 6 മുഴവും ഒരു ചാണും (ഏകദേശം 3 മീറ്റര്‍)

മീസാബ്
? മീസാബ് എന്നാലെന്ത്?
– കഅ്ബയുടെ മുകളില്‍ വീഴുന്ന വെള്ളം താഴേക്ക് ഒഴുക്കാനുള്ള സ്വര്‍ണ്ണപ്പാത്തിയാണ് മീസാബ്.
? മീസാബ് ആദ്യമായി സ്ഥാപിച്ചത് ആര്?
– ഖുറൈശികള്‍.
? മീസാബിന്റെ പ്രത്യേകത?
– ഇതിനു ചുവട്ടില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.

റുക്‌നുല്‍ യമാനി
? റുക്‌നുല്‍ യമാനി എന്നാലെന്ത്?
– യമനിനോട് അഭിമുഖമായി നില്‍ക്കുന്ന കഅ്ബയുടെ മൂലയാണ് റുക്‌നുല്‍ യമാനി.
? റുക്‌നുല്‍ യമാനിയുടെ പ്രത്യേകത?
– തിരുനബി(സ) റുക്‌നുല്‍ യമാനി തൊട്ടുമുത്താറുണ്ടായിരുന്നു.

ശാദിര്‍വാന്‍
? ശാദിര്‍വാന്‍ എന്നാലെന്ത്?
– കഅ്ബയുടെ അടിത്തറയോട് ചേര്‍ത്ത് നിര്‍മ്മിച്ച ചെറിയ മതിലാണ് ശാദിര്‍വാന്‍.
? ശാദിര്‍വാനിന്റെ ഉയരം, വീതി?
– 13 സെ.മീ ഉയരം, 45 സെ.മീ വീതി.

കഅ്ബയുടെ ഉള്‍വശം

? കഅ്ബയുടെ ഉള്ളില്‍ എത്ര തൂണുകളുണ്ട്?
– മൂന്ന്.
? അവകള്‍ എന്തിനാല്‍ നിര്‍മ്മിച്ചതാണ്?
– മരം കൊണ്ട്.
? കഅ്ബയുടെ ഉള്ളില്‍ തിരുനബി(സ) നിസ്‌കരിച്ച സ്ഥലത്താണ് ……………… ഉള്ളത്.
– മിഹ്‌റാബ്.
? കഅ്ബാലയത്തിനുള്ളില്‍ ഏതു ഭാഗത്തേക്ക് തിരിഞ്ഞാണ് നിസ്‌കരിക്കേണ്ടത്?
– ഏതു ഭാഗത്തേക്ക് തിരിഞ്ഞും നിസ്‌കരിക്കാം.

കഅ്ബയുടെ വാതില്‍
? ഇബ്‌റാഹീം നബി(അ) കഅ്ബ പണിതപ്പോള്‍ എത്ര വാതിലുകളുണ്ടായിരുന്നു?
– 2 വാതിലുകള്‍.
? ഏതു ഭാഗത്തായിരുന്നു ആ വാതിലുകള്‍?
– കിഴക്കും പടിഞ്ഞാറും ഭാഗത്ത്.
? അന്നത്തെ വാതിലിന് പാളികളുണ്ടായിരുന്നോ?
– ഇല്ല, കേവലം കവാടം മാത്രം.
? അന്ന് ജനങ്ങള്‍ ഏതു വാതിലിലൂടെ പ്രവേശിക്കും?
– കിഴക്ക് വാതിലിലൂടെ പ്രവേശിച്ച് പടിഞ്ഞാറ് വാതിലിലൂടെ പുറത്ത് കടക്കും.
? ഈ വാതിലുകള്‍ എത്ര ഉയരത്തിലായിരുന്നു?
– തറ നിരപ്പില്‍.
? കഅ്ബക്ക് അടക്കാനും തുറക്കാനും പറ്റുന്ന വാതില്‍ സ്ഥാപിച്ചതാര്?
– യമന്‍ രാജാവായിരുന്ന അസ്അദ് തുബ്ബഅ് മൂന്നാമന്‍.
? കഅ്ബയുടെ പടിഞ്ഞാറ് ഭാഗത്തെ വാതില്‍ അടച്ചത് ആര്?
– ഖുറൈശികള്‍.
? കിഴക്ക് ഭാഗത്തെ വാതില്‍ ഖുറൈശികള്‍ എത്ര ഉയര്‍ത്തി?
– രണ്ട് മിസ്വ്‌റാഅ്
? ഖുറൈശികള്‍ ഒരു വാതില്‍ അടച്ചതും അടുത്തത് ഉയര്‍ത്തിയതും എന്തിന്?
– അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ കയറ്റാനും അല്ലാത്തവരെ തടയാനും.

ബാബുത്തൗബ

? ബാബുത്തൗബ എന്നാലെന്ത്?
– കഅ്ബാലയത്തിന്റെ ഉള്ളില്‍ കവാടത്തിന് വലതുഭാഗത്ത് മേല്‍ക്കൂരയിലേക്ക് കയറാനുള്ള കോണിയും കവാടവും ഉണ്ട്. ഈ കവാടത്തിനാണ് ബാബുത്തൗബ എന്ന് പറയുന്നത്. ഇത് കഅ്ബയുടെ ഉള്‍വശത്താണ്. ഇതിനും പൂട്ടും മറയും (സിതാറ) ഉണ്ട്.
? കഅ്ബയുടെ രണ്ട് വാതിലുകളും നിര്‍മ്മിച്ചിരിക്കുന്ന ലോഹം?
– തനിത്തങ്കം.
? എന്നാണ് സ്വര്‍ണ്ണവാതിലുകളുടെ പണി പൂര്‍ത്തിയായത്?
– ഹിജ്‌റ 1399ല്‍.

വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - (ആമീൻ യാ റബ്ബൽ ആലമീൻ,,,)
                                                                                                            (കടപ്പാട് )